എന്തു രസമാണീ കാഴ്ച; പുതുപ്പറമ്പിൽ പുഴയുടെ സൗന്ദര്യത്തോടൊപ്പം നടക്കാൻ പാതയായി
text_fieldsകോട്ടക്കൽ: കടലുണ്ടിപ്പുഴയുടെ സൗന്ദര്യം ആവോളം ആസ്വദിച്ച് പ്രഭാത, സായാഹ്ന യാത്ര വേണോ. എങ്കിൽ എടരിക്കോട് പുതുപ്പറമ്പിലേക്ക് വന്നാൽ മതി. ജില്ല പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ആരംഭിച്ച നടപ്പാത നാടിന് സമർപ്പിച്ചു. 25 ലക്ഷം രൂപ ചെലവിലാണ് പദ്ധതി പൂർത്തീകരിച്ചത്.
2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച പാതയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം ടി.പി.എം. ബഷീർ നിർവഹിച്ചു. പെരുമ്പുഴ പാലത്തിൽ നിന്ന് പുതുപ്പറമ്പ് വരെയുള്ള പാതയിൽ 400 മീറ്റർ നീളത്തിലാണ് മനോഹരമായ പാത നിർമിച്ചിരിക്കുന്നത്. ഇരുവശങ്ങളിലുമായി െഡ്രെനേജ്, കൈവരി, ഇൻറർലോക് സംവിധാനത്തോടെയാണ് പദ്ധതി.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് നാസർ എടരിക്കോട് അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ ലൗജത്ത് ബഷീർ, ജസീന അഷ്റഫ്, സുബ്രഹ്മണ്യൻ പുതുപ്പറമ്പിൽ, ഫസലുദ്ദീൻ തയ്യിൽ, സുബൈദ മനാഫ്, ഹനീഫ പുതുപ്പറമ്പ്, ഇ.കെ. ശരീഫ് എന്നിവർ പങ്കെടുത്തു. പ്രഭാത-സായാഹ്ന സവാരിക്കാർ ഏറെയുള്ള മേഖലയായതിനാൽ പുതിയ നടപ്പാത ഏറെ പ്രയോജനപ്രദമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.