കോട്ടക്കലിൽ നഗരസഭ ചെയർമാനും കോവിഡ്; സമ്പർക്ക ബാധിതരുടെ എണ്ണം കൂടുന്നു
text_fields
കോട്ടക്കൽ(മലപ്പുറം): കോട്ടക്കൽ നഗരസഭ ചെയർമാൻ കെ.കെ നാസറിന് കോവിഡ് സ്ഥിരീകരിച്ചു. ചെയർമാെൻറ ഭാര്യക്കും മക്കൾക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവർ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. താനുമായി അടുത്ത ദിവസങ്ങളിൽ ബന്ധപ്പെട്ടവർ ക്വാറൻറീനിൽ പോകണമെന്നും, ആരോഗ്യ സുരക്ഷ ഉറപ്പാക്കണമെന്നും ചെയർമാൻ കെ.കെ നാസർ അഭ്യർഥിച്ചു.
അതേസമയം, കോട്ടക്കലിൽ സമ്പർക്കത്തിലൂടെ രോഗബാധിക്കുന്നവരുടെയും ഉറവിടമറിയാത്ത രോഗികളുടെയും എണ്ണം വർദ്ധിക്കുകയാണ്. കഴിഞ്ഞ ദിവസം ഗർഭിണിക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം എഴുപത് കവിഞ്ഞു.
പൊതുജനങ്ങൾ ജാഗ്രത പാലിക്കണം -ഡി.ഐ.ജി
കോവിഡ് വ്യാപനത്തെ തുടർന്ന് കണ്ടെയ്ൻമെൻ്റ് സോണാക്കിയ കോട്ടക്കലിൽ ഡി.ഐ.ജി.എസ്.സുരേന്ദ്രൻ സന്ദർശിച്ചു. സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത കച്ചവടസ്ഥാപനങ്ങള്‍ അടപ്പിച്ചു. അത്യാവശ്യത്തിനല്ലാതെ ഒരാള്‍ പോലും പുറത്തിറങ്ങരുതെന്ന് ഡി.ഐ.ജി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.