ആറുവരിപാത കടക്കാൻ കോണിവെച്ച് നാട്ടുകാർ
text_fieldsകോട്ടക്കൽ: ആറുവരിപ്പാതയുടെ ഇരുവശങ്ങളിലേക്കും കടക്കാൻ വഴിയില്ലാതായതോടെ കോണിവെച്ച് വിദ്യാർഥികളെ കയറ്റിവിട്ട് നാട്ടുകാർ. ദേശീയപാത രണ്ടത്താണിയിലാണ് സംഭവം.
നിർമാണം പുരോഗമിക്കുന്ന പാതയിൽ അടിപ്പാത വേണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ നടക്കുന്ന സമരം 424 ദിവസം പിന്നിട്ടു. ഇതിനിടെയാണ് വ്യാഴാഴ്ച വൈകുന്നേരം രക്ഷിതാക്കൾ കോണിയുമായി രംഗത്തെത്തിയത്.
തുടർന്ന് വളാഞ്ചേരി ഭാഗത്ത് ബസിറങ്ങിയ വിദ്യാർഥികളെ കൈപിടിച്ച് കയറ്റി മറുവശത്ത് എത്തിക്കുകയായിരുന്നു.
പ്രദേശത്തുകാരുടെ ദുരിതം അധികൃതർ മനസ്സിലാക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു ആശയം ഒരുക്കിയതെന്നാണ് നാട്ടുകാർ പറയുന്നത്.
നിലവിലെ പാതയിൽനിന്നും ഏറെ ഉയരത്തിലാണ് ആറുവരിപാത കടന്നുപോകുന്നത്. നിലവിൽ രണ്ടത്താണിക്കാർക്ക് ഇരുവശങ്ങളിലേക്ക് എത്തണമെങ്കിൽ മീറ്ററുകളോളം ചുറ്റിസഞ്ചരിക്കേണ്ട സ്ഥിതിയാണ്. ദേശീയപാത ഉപരോധ മടക്കമുള്ള നിരവധി സമരങ്ങൾ നടത്തിയിട്ടും അനുകൂല തീരുമാനം ഉണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.