രോഗികൾക്ക് കാരുണ്യവുമായി കോട്ടക്കൽ ഗോൾഡൻ സെൻട്രൽ സ്കൂൾ വിദ്യാർഥികൾ
text_fieldsകോട്ടക്കൽ: 'മാധ്യമം ഹെൽത്ത് കെയർ'പദ്ധതിയിലേക്ക് കോട്ടക്കൽ ഗോൾഡൻ സെൻട്രൽ സ്കൂൾ വിദ്യാർഥികൾ സ്വരൂപിച്ച തുക കൈമാറി. അശരണർക്ക് കാരുണ്യത്തിെൻറ കൈത്താങ്ങായി സേവനത്തിെൻറ പാതയിൽ വിദ്യാർഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആസൂത്രണം ചെയ്തതെന്ന് പ്രിൻസിപ്പൽ അബ്ദുൽ ഖാദർ പറഞ്ഞു. കൂട്ടായ പരിശ്രമത്തിെൻറ ഫലമായി 80,500 രൂപ ഹെൽത്ത് കെയറിനു വേണ്ടി സ്വരൂപിക്കാൻ വിദ്യാർഥികൾക്ക് സാധിച്ചു.
മാധ്യമം ബി.ഡി.ഒ പി. അബ്ദുൽ റഷീദ് വിദ്യാർഥി പ്രതിനിധികളിൽനിന്ന് തുക ഏറ്റുവാങ്ങി. ഏറ്റവും കൂടുതൽ തുക ശേഖരിച്ച് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ വിദ്യാർഥികളായ ആമിർ മുഹമ്മദ് കെ.പി, അംന കെ.പി, ബസ്‌ല എന്നിവർക്കും ഏറ്റവും കൂടുതൽ തുക ശേഖരിച്ച ക്ലാസ് മെന്‍റർ സഫിയക്കുമുള്ള ഉപഹാരം ചടങ്ങിൽ സമർപ്പിച്ചു. മലബാർ എജുക്കേഷൻ ട്രസ്റ്റ് ചെയർമാൻ ടി.ടി. അലവിക്കുട്ടി, വൈസ് ചെയർമാൻ ഹബീബ് ജഹാൻ, സെക്രട്ടറി അബ്ദു സബൂർ, സ്കൂൾ അഡ്മിനിസ്‌ട്രേറ്റർ അബ്ദുറഹ്മാൻ, മാധ്യമം ഏരിയ കോഓഡിനേറ്റർ ഇസ്സുദ്ദീൻ, ഹെൽത്ത് കെയർ എക്സിക്യൂട്ടിവ് എ.ടി. അബ്ദുറഹ്മാൻ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.