എൻ.എസ്.എസ് ‘പ്രഭ’ പദ്ധതിക്ക് തുടക്കം
text_fieldsകോട്ടക്കൽ: ശാരീരികപരിമിതികൾ നേരിടുന്നവരെ ചേർത്തുപിടിക്കുക എന്ന ലക്ഷ്യത്തോടെ എൻ.എസ്.എസ് വിഭാവനം ചെയ്ത (പേഴ്സൻസ് വിത്ത് ഡിസെബിലിറ്റീസ് റീഹാബിലിറ്റേഷൻ, ആൻഡ് ബേസിക് അസിസ്റ്റൻസ്) പദ്ധതിയായ പ്രഭയുടെ സംസ്ഥാന തല ഉദ്ഘാടനം കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.
കോട്ടക്കൽ നഗരസഭ ചെയർപേഴ്സൻ ഡോ. കെ. ഹനീഷ ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ വകുപ്പും ഹയർ സെക്കൻഡറി നാഷനൽ സർവിസ് സ്കീമും (എൻ.എസ്.എസ്) നടപ്പാക്കുന്നതാണ് പദ്ധതി. എൻ.എസ്.എസ് സ്റ്റേറ്റ് ഓഫിസർ ഡോ. ആർ. അൻസാർ അധ്യക്ഷത വഹിച്ചു. റീജനൽ ഡപ്യൂട്ടി ഡയറക്ടർ ഡോ. പി.എം. അനിൽ മുഖ്യാതിഥിയായിരുന്നു. ഡിസ്ട്രിക്ട് കൺവീനർ പി.ടി. രാജ്മോഹൻ പദ്ധതി വിശദീകരണവും വിദ്യാകിരണം ജില്ല കോഓഡിനേറ്റർ സുരേഷ് കൊളശ്ശേരി ‘ഹൃദയപ്പിളർപ്പുകൾ- വയനാട് ദുരന്തത്തിന്റെ നേർക്കാഴ്ച പത്രത്താളുകളിലൂടെ’ പ്രകാശനവും നടത്തി. എസ്. ശ്രീജിത്ത് ‘വി സല്യൂട്ട് യു’ പദ്ധതി വിശദീകരണവും വാർഡ് കൗൺസിലർ എം. മുഹമ്മദ് ഹനീഫ നൂററിവുകൾ പുസ്തക പ്രകാശനവും നടത്തി. സ്കൂൾ മാനേജർ കെ. ഇബ്രാഹിം ഹാജി ഉപഹാര സമർപ്പണം നടത്തി.
പ്രിൻസിപ്പൽ അലി കടവണ്ടി ലേൺ വെൽ ഹബ് പദ്ധതി വിശദീകരണവും പ്രോജക്റ്റ് റിപ്പോർട്ട് സമർപ്പണവും നടത്തി. ബഡ്സ് സ്കൂൾ കുട്ടികൾക്കുള്ള വീൽചെയർ വിതരണവും നടന്നു. ചടങ്ങിൽ സംസ്ഥാന ശാസ്ത്രമേള, ജില്ല കലാമേള വിജയികളെയും അനുമോദിച്ചു. പ്രധാനാധ്യാപിക കെ.കെ. സൈബുന്നീസ, പി.കെ. സിനു, കെ. സുധീഷ് കുമാർ, പി. ഷൗക്കത്തലി, മുഹമ്മദ്കുട്ടി, മുജീബ് റഹ്മാൻ, സക്കീന മോയൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.