ഓൺലൈൻ പഠനം; വിദ്യാർഥികൾക്ക് ഫോണുമായി ഒമർ ലുലു
text_fieldsകോട്ടക്കൽ: ഓൺലൈൻ പഠനസൗകര്യമില്ലാത്ത നിർധന കുടുംബത്തിലെ വിദ്യാർഥികൾക്ക് 13 മൊബൈൽ ഫോണുകൾ നൽകി യുവസംവിധായകൻ ഒമർ ലുലു.
മാറാക്കര വട്ടപ്പറമ്പ് വി.വി.എം ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപകെൻറ ചുമതലയുള്ള സാജിദ് ഇരുമ്പിളിയമായിരുന്നു ഒമറിെൻറ ഫേസ്ബുക്ക് പേജിൽ മൊബൈൽ ഫോൺ ലഭ്യമാകുമോയെന്ന ആവശ്യം പങ്കുവെച്ചത്. തുടർന്ന് സംവിധായകൻ സുഹൃത്ത് റിയാസ് കിൽട്ടെൻറ സഹായത്തോടെ ഫോൺ സംഘടിപ്പിക്കുകയായിരുന്നു. 13 കുട്ടികൾക്കുള്ള സ്മാർട്ട് ഫോണുകളുമായി ഒമർ ലുലു സ്കൂളിൽ നേരിട്ടെത്തി കൈമാറി. സ്കൂൾ മാനേജർ ബഷീറിെൻറ നേതൃത്വത്തിൽ സ്വീകരിച്ചു.
യുവനടൻ പരീക്കുട്ടിയും ഒമറിനൊപ്പമുണ്ടായിരുന്നു. മഹാമാരിക്കാലത്ത് ഇത്തരമൊരു പദ്ധതിയിൽ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും സ്വന്തം നാടായ തൃശൂർ മുണ്ടൂരിൽ രണ്ട് വിദ്യാർഥികൾക്കും ഫോൺ സമ്മാനിച്ചതായും ഒമർ ലുലു 'മാധ്യമ'ത്തോട് പറഞ്ഞു. സാജിദ്, ഒ.കെ. റസാഖ്, അബ്ദുൽ സലാം തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.