പീപ്ൾസ് ഭവനപദ്ധതി: ആദ്യ വീട് സമർപ്പിച്ചു
text_fieldsകോട്ടക്കൽ: പീപ്ൾസ് ഫൗണ്ടേഷെൻറ പീപ്ൾസ് ഭവന പദ്ധതിയിലെ ആദ്യ വീടിെൻറ സമർപ്പണ പരിപാടി ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് സലീം മമ്പാട് ഉദ്ഘാടനം ചെയ്തു. എടരിക്കോട് പഞ്ചായത്തിലെ സ്വാഗതമാട്ടിലാണ് വീട് നിർമിച്ചത്. കോട്ടക്കൽ സഫിയ ഡ്രൈവിങ് സ്കൂൾ ഉടമ മമ്മാലിപ്പടി സ്വദേശി പി.ടി. അബ്ദുൽ ഗഫൂർ നൽകിയ 60 സെൻറ് ഭൂമിയിൽ 13 വീടുകളും കമ്യൂണിറ്റി സെൻററുമുൾപ്പെടുന്നതാണ് പദ്ധതി.
സന്നദ്ധ സംഘടനകളുടേയും ഏജൻസികളുടേയും സഹായത്തോടെ ഭൂരഹിതരും നിരാലംബരുമായ അർഹതപ്പെട്ട കുടുംബങ്ങൾക്ക് പാർപ്പിടമൊരുക്കുകയാണ് ലക്ഷ്യം.
ഏരിയ പ്രസിഡൻറ് എൻ.എം. മുഹമ്മദ് യാസിർ അധ്യക്ഷത വഹിച്ചു. എടരിക്കോട് പഞ്ചായത്ത് പ്രസിഡൻറ് ഷൈബ മണമ്മൽ മുഖ്യാതിഥിയായി. ആദ്യവീട് സ്പോൺസർ ചെയ്ത റഷീദ് വെങ്കിട്ടയുടെ സഹോദരൻ നിസാർ വെങ്കിട്ട താക്കോൽദാനം നിർവഹിച്ചു.
വാർഡ് മെംബർ സക്കീന പതിയിൽ, വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് സിദ്ദീഖ് മമ്മാലിപ്പടി, ചെറുശ്ശോല മഹല്ല് പ്രസിഡൻറ് തൈക്കാടൻ സൈതലവി ഹാജി, ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം കൺവീനർ കെ. സാബിറ ടീച്ചർ, മുനവ്വിർ വളാഞ്ചേരി, കെ.വി. ഫൈസൽ, എം. ഷംസുദ്ദീൻ, ഇ. അബ്ദുൽ ഗഫൂർ, ഹംസ മങ്ങാടൻ, ഇസുദ്ദീൻ കഴുങ്ങിൽ എന്നിവർ സംബന്ധിച്ചു.
ഇസ്ലാഹ് ജാബിർ ഖിറാഅത്ത് നടത്തി. വീടുനിർമാണം പൂർത്തീകരിച്ച കരാറുകാരൻ പി. മുഹമ്മദ് ഹനീഫക്ക് സലീം മമ്പാട് ഉപഹാരം നൽകി. പീപ്ൾസ് ഫൗണ്ടേഷൻ ഏരിയ കോഓഡിനേറ്റർ ഇ. അബ്ബാസ് സ്വാഗതവും ജാബിർ അലി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.