വീട്ടിലിരുന്ന് മടുത്തു, ക്ലബിലേക്ക് വെച്ചുപിടിച്ച യുവാക്കളെ 'ഒപ്പംകൂട്ടി' പൊലീസ്
text_fieldsകോട്ടക്കൽ: ലോക്ഡൗണിൽ വീട്ടിൽ അടഞ്ഞിരിക്കുകയെന്നത് ചില്ലറക്കാര്യമല്ല, പ്രത്യേകിച്ച് വിദ്യാർഥികൾക്ക്. തൽക്കാലം ക്ലബിലിരിക്കാമെന്ന് വിചാരിച്ച് പുറത്തിറങ്ങിയതാകട്ടെ പൊലീസിെൻറ മുന്നിലും. എന്തായാലും പുറത്തിറങ്ങിയതല്ലെ നല്ലയൊരു പണി കൊടുക്കാമെന്ന് പൊലീസും വിചാരിച്ചു.
കോട്ടക്കലിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം. വീട്ടിലിരുന്നും മൊബൈലിൽ കുത്തികളിച്ചും ഇത്രയും ദിവസം അഡ്ജസ്റ്റ് ചെയ്ത കോളജ് വിദ്യാർഥികളടങ്ങുന്ന കൂട്ടുകാർ പങ്കുവച്ച ആശയമായിരുന്ന വീടിനടുത്തുള്ള ക്ലബിൽ പോയിരിക്കാമെന്നത്. പിന്നെ ഒന്നും ആലോചിച്ചില്ല ക്ലബിലേക്ക് വച്ചുപിടിച്ചു. വന്നു പെട്ടതാകട്ടെ എസ്.എച്ച്.ഒ ഹരിപ്രസാദിെൻറ മുന്നിൽ. അഞ്ച് പേരിൽ ഒരാൾ ചെറിയ കുട്ടി.
കുട്ടിയോട് വീട്ടിലേക്ക് പോകാൻ നിർദേശം നൽകിയ പൊലീസ് ബാക്കി നാലുപേരെയും ഒപ്പംകൂട്ടി. തുടർന്ന് പരിശോധിക്കുന്ന വാഹനങ്ങളുടെ നമ്പറുകൾ ശേഖരിക്കാനുള്ള മാതൃകാപരമായ പ്രവർത്തനം നടത്താൻ ഇവർക്ക് നിർദേശം നൽകി.
പുസ്തകങ്ങളും പേനകളും നൽകിയതോടെ തങ്ങളുടെ പണിയും ആരംഭിച്ച ഇവർ മുന്നിലെത്തിയ വാഹനങ്ങളുടെ നമ്പറുകൾ എഴുതിയെടുത്തു പൊലീസിന് കൈമാറി. ഇതിനിടയിൽ ബോധവത്കരണം നടത്താനും ഉദ്യോഗസ്ഥർ മറന്നില്ല.
കോവിഡിനെ തോൽപ്പിക്കാൻ മുന്നിൽ നിന്ന് നയിക്കേണ്ടവരാണെന്നായിരുന്നു ഉദ്യോഗസ്ഥർ വിദ്യാർഥികളോട് പങ്കുവെച്ചത്. രാപ്പകലില്ലാതെ മഴയത്തും വെയിലത്തും തങ്ങൾക്കുവേണ്ടി ജോലിചെയ്യുന്ന ഉദ്യോഗസ്ഥർക്കൊപ്പം പങ്കാളിയായതിെൻറ ആഹ്ലാദത്തിലായിരുന്നു വിദ്യാർഥികൾ. തെറ്റ് മനസ്സിലാക്കി മാതൃക പ്രവർത്തനത്തിന് ഒപ്പം കൂട്ടിയ പൊലീസുകാർക്ക് ബിഗ് സല്യൂട്ട് നൽകിയാണ് വിദ്യാർഥികൾ യാത്ര തിരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.