രുചിയുടെ വൈവിധ്യവുമായി 'പോഷൺ മേള'
text_fieldsകോട്ടക്കൽ: രുചിയുടെ വൈവിധ്യവുമായി കോട്ടക്കലിൽ 'പോഷൺ മേള'. കോട്ടക്കൽ നഗരസഭയും ഐ.സി.ഡി.എസ് മലപ്പുറം റൂറലും ചേർന്നാണ് അംഗൻവാടികളിൽനിന്ന് നൽകി വരുന്ന ഭക്ഷ്യവസ്തുക്കൾ കൊണ്ട് വീടുകളിൽ വിഭവങ്ങൾ തയാറാക്കുന്ന മത്സരം സംഘടിപ്പിച്ചത്. നാഷനൽ ന്യൂട്രിഷൻ മിഷൻ സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി പോഷണ മാസാചരണത്തോടനുബന്ധിച്ച് നടന്ന മേളയിൽ 38 അംഗൻവാടികളിലെ അമ്മമാരാണ് പങ്കാളികളായത്.
നഗസഭ ചെയർപേഴ്സൻ ബുഷ്റ ഷബീർ ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ പി.പി. ഉമ്മർ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ ആലമ്പാട്ടിൽ റസാഖ്, പാറോളി റംല, ഐ.സി ഡി.എസ് സൂപ്പർവൈസർ ടി.വി. മുംതാസ്, വി. സരള, പി. വനജ, ടി.പി. ഷീജ, പി. ഗൗതം കൃഷ്ണ, കെ. കൃഷ്ണകുമാരി, കെ. ഉഷ, ആമിനാബി, കെ. ഗിരിജ, കെ. രാജശ്രീ, എം. ശാരദ എന്നിവർ സംസാരിച്ചു.
മത്സരത്തിൽ അഞ്ജന ദേവരാജ് (മദ്റസുംപടി അംഗൻവാടി) ഒന്നും കെ. നുസ്റത്ത് (നെല്ലിക്കപ്പറമ്പ്) രണ്ടും എ. റംസിയ (ആലിക്കൽ അംഗൻവാടി) മൂന്നും സ്ഥാനം നേടി. പങ്കെടുത്ത മുഴുവൻ അമ്മമാർക്കും പ്രോത്സാഹന സമ്മാനവും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.