സ്വകാര്യ ബസിന് അമിതവേഗം, പേടി ഉണ്ടെങ്കിൽ ഇറങ്ങിപോകാൻ ജീവനക്കാർ
text_fieldsകോട്ടക്കൽ: സ്വകാര്യ ബസിന്റെ അമിതവേഗം ചോദ്യംചെയ്ത യാത്രക്കാരായ യുവ ഡോക്ടർമാർക്ക് ജീവനക്കാരുടെ ശകാരവർഷം. വേഗംകുറക്കാൻ പറഞ്ഞതിന് വേണമെങ്കിൽ ഇറങ്ങിപോകാൻ മറുപടി. ഒടുവിൽ പരിഭ്രാന്തരായ വനിത യാത്രികർ ഉൾപ്പെടെ യാത്ര പാതിവഴിയിൽ ഉപേക്ഷിച്ചു. ശേഷം കെ.എസ്.ആർ.ടി.സി ബസിൽ ലക്ഷ്യസ്ഥാനത്ത് എത്തി. വിഷയത്തിൽ മലപ്പുറം ആർ.ടി.ഒ ബസ് ഡ്രൈവർക്കെതിരെ നടപടി സ്വീകരിച്ചു. കോഴിക്കോട്ടുനിന്ന് തൃശൂരിലേക്ക് പോകുന്ന കെ.എല്‍ 08 ബി.സി 6606 നമ്പര്‍ ബ്ലൂറേ എന്ന ലിമിറ്റഡ് സ്റ്റോപ് ബസാണ് വില്ലന്‍. അമിതവേഗത്തിലും അപകടകരമായ രീതിയിലുമായിരുന്നു യാത്ര. ഇതോടെ സ്ത്രീകള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ വേഗത കുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവര്‍ കേട്ടില്ല. വേഗം കുറക്കാന്‍ പറഞ്ഞതിന് സമയം കുറച്ചേ ഉള്ളൂവെന്നും അല്ലാത്തവര്‍ ബസില്‍നിന്നും ഇറങ്ങാനുമായിരുന്നു കണ്ടക്ടറുടെ മറുപടി.
കോഴിക്കോട്ടുനിന്നും കോട്ടക്കലിലേക്ക് ടിക്കറ്റെടുത്ത ഇരുവരും യാത്ര പാതിവഴിയില്‍ ഉപേക്ഷിച്ച് ബസ് പടിക്കലെത്തിയതോടെ ഇറങ്ങി. മുന്നില്‍ പോയിരുന്ന കെ.എസ്.ആര്.ടി.സി ബസിനെ മറികടക്കാനായിരുന്നു അതിവേഗത്തിലും അശ്രദ്ധയോടെയും ബസ് ഓടിച്ചിരുന്നത്. തുടര്‍ന്ന് ഇരുവരും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. തുടർപരിശോധനയിൽ എ.എം.വി.ഐമാരായ വി. വിജീഷ്, പി. ബോണി എന്നിവരുടെ നേതൃത്വത്തില്‍ ചങ്കുവെട്ടിയിൽ ബസ് പിടികൂടി. അമിതവേഗതത്തിലും അശ്രദ്ധയോടെയും വാഹനം ഓടിച്ചതിനും ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. ഇയാളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാൻ ജില്ല ആര്.ടി.ഒക്ക് ശിപാര്‍ശയും നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.