ദേഹാസ്വാസ്ഥ്യം; 17കാരിയെ ആശുപത്രിയിൽ എത്തിച്ച് സ്വകാര്യബസ്
text_fieldsകോട്ടക്കൽ: അപ്രതീക്ഷിതമായി ആശുപത്രി വളപ്പിലേക്ക് അമിത വേഗത്തിലെത്തിയ സ്വകാര്യബസിനെ കണ്ട് എല്ലാവരും അമ്പരന്നു. സംഭവത്തിന്‍റെ ഗൗരവം മനസ്സിലാക്കിയ ആശുപത്രി ജീവനക്കാർ ഉടൻ കർമനിരതരായി. സ്ട്രെച്ചറെടുത്ത് ബസിനരികിലേക്ക് എത്തുമ്പോഴേക്കും അവശയായ 17കാരിയെ ചേർത്തുപിടിച്ച് ബസ് ജീവനക്കാരും സഹയാത്രികരും തയാറായിരുന്നു.
ശനിയാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. കോഴിക്കോട്ടുനിന്ന് തൃശൂരിലേക്ക് നിറയെ യാത്രക്കാരുമായി പോവുകയായിരുന്നു ഹോളി മരിയ സ്വകാര്യബസ്. ഇതിനിടെയാണ് യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇതോടെ ഏറ്റവും അടുത്തുള്ള ചങ്കുവെട്ടിയിലെ അൽമാസ് ആശുപത്രിയിലേക്ക് സ്വകാര്യബസ് ഓടിച്ചുകയറ്റുകയായിരുന്നു.
തുടർന്ന് അടിയന്തരശുശ്രൂഷ നൽകി. കേച്ചേരി സ്വദേശിയായ വിദ്യാർഥിനി സുഖം പ്രാപിച്ചുവരുന്നു. യാത്രക്കാരിയെ സുരക്ഷിതമായി എത്തിച്ച ബസ് ജീവനക്കാർ കർത്തവ്യബോധത്തിന്റെ മാതൃകയാണ് തീർത്തത്. മിനിറ്റുകൾക്കകം സ്വകാര്യബസ് യാത്ര തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.