നികുതി അടക്കാതെ നിരത്തിൽ; ആഡംബര കാറിന് പിഴ 63,000 രൂപ
text_fieldsകോട്ടക്കൽ: നികുതി അടക്കാത്തതിനെ തുടർന്ന് നിരത്തിൽ ഓടിയ ആഡംബര കാറിന് 63,000 രൂപ പിഴയിടാക്കി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് സ്ക്വാഡ്. കോഴിക്കോട്ടുനിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ബി.എം.ഡബ്ല്യൂ കാറാണ് രണ്ടത്താണിയിൽ വാഹന പരിശോധനക്കിടെ പിടിയിലായത്.
വാഹന ഡീലറുടെ കൈവശമുള്ള ഡെമോൺസ്ട്രേഷന് ഉപയോഗിക്കുന്ന ഇത്തരം വാഹനങ്ങൾ ഓരോ വർഷത്തേക്കും നികുതി അടച്ചതിനുശേഷം സർവിസ് നടത്താനാണ് കേരള മോട്ടോർ വാഹന നികുതി നിയമം നിഷ്കർഷിക്കുന്നത്. എൻഫോഴ്സ്മെന്റ് ആർ.ടി.ഒ കെ.കെ. സുരേഷ് കുമാറിന്റെ നിർദേശത്തെത്തുടർന്നായിരുന്നു പരിശോധന. വാഹനത്തിന് നികുതി അടിച്ചതായി കാണാത്തതിനാൽ വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഒരു വർഷത്തെ നികുതിയും പിഴയും ഇനത്തിലാണ് 63,000 രൂപ ഈടാക്കിത്. ശേഷം വാഹനം വിട്ടുകൊടുത്തു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം.വി. അരുൺ, എ.എം.വി.ഐമാരായ പി.കെ. മനോഹരൻ, പി. അജീഷ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.