വിവാഹദിനത്തിലെ ഭക്ഷണം ഡി.സി.സിയില്‍ കഴിയുന്നവര്‍ക്ക് നൽകി ഷംലാദ്
text_fieldsകോട്ടക്കൽ: വിവാഹദിനത്തിലെ ഭക്ഷണം ഡി.സി.സിയില്‍ കഴിയുന്നവര്‍ക്ക് നൽകി നവവരെൻറ വേറിട്ട മാതൃക. എടരിക്കോട് പഞ്ചായത്തിലെ ആര്.ആര്.ടി അംഗം കൂടിയായ ഷംലാദ് പൊട്ടിപ്പാറയാണ് സഹപ്രവര്‍ത്തകരോടൊപ്പം വിവാഹ വേദിയില്‍നിന്ന് ഭക്ഷണ വിതരണതിനായി കേന്ദ്രത്തിലെത്തിയത്. ഞായറാഴ്ചയായിരുന്നു വിവാഹം.
കോവിഡ് സ്ഥിരീകരിച്ച് നിരീക്ഷണതില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം നല്‍കണമെന്ന ആഗ്രഹം കുടുംബത്തിലും സുഹൃത്തുക്കളോടും പറഞ്ഞതോടെ എല്ലാവരും പിന്തുണ നല്കി. പുതുപ്പറമ്പ് പോളി ടെക്നിക് കോളജില്‍ സജ്ജീകരിച്ച ഡി.സി.സിയിലേക്ക് എത്തുകയായിരുന്നു വരനും സുഹൃത്തുക്കളും. പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഫസ്ലുദ്ദീന്‍ തയ്യില്‍ ഷംലദിനെ സ്വീകരിച്ചു.
രോഗികള്‍ക്ക് ഭക്ഷണം ഷംലദ് തന്നെ വിതരണം ചെയ്തു. ഡി.സി.സി ഇന്‍ ചാര്‍ജ് റുഖിയ, ആര്.ആര്.ടി അംഗങ്ങളായ റഹീം പെരിങ്ങോടന്, സഹദ് കൊളക്കടന്‍, സര്‍ജില്‍, മശ്ഹൂദ്, ഷാനവാസ്, യഹ്യ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.