ട്രിപ്ൾ ലോക്ഡൗൺ: മലപ്പുറത്ത് പരിശോധനക്ക് െഎ.ജിയും ജില്ല പൊലീസ് മേധാവിയും
text_fieldsകോട്ടക്കൽ: ട്രിപ്ൾ ലോക്ഡൗൺ നിയന്ത്രണങ്ങൾ തുടരുന്നതിനിടെ പൊലീസ് പരിശോധനക്ക് നേതൃത്വം നൽകി ഉത്തരമേഖല ഐ.ജി അശോക് യാദവും ജില്ല പൊലീസ് മേധാവി സുജിത് ദാസും. ദേശീയ-സംസ്ഥാന പാതകൾ സംഗമിക്കുന്ന എടരിക്കോട് രാവിലെ 11ഓടെയാണ് ഉദ്യോഗസ്ഥർ എത്തിയത്.
ചൊവ്വാഴ്ചയും നിരവധി വാഹനങ്ങൾ നിരത്തിലറങ്ങി. ഇതോടെ നേരിട്ട് പരിശോധനക്കിറങ്ങിയ ഉദ്യോഗസ്ഥരുടെ മുന്നിൽ വാഹനങ്ങൾ കുടുങ്ങി. യാത്രക്കാരോട് ഐ.ജി നേരിട്ട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. പാസില്ലാത്തവരെ തിരിച്ചയച്ചു. ഇതര ജില്ലകളിലേക്ക് കുട്ടികളുമായി തിരിച്ച വാഹനവും ഐ.ജിക്ക് മുന്നിൽ കുടുങ്ങി.
രണ്ട് കാർ, 30 ബൈക്കുകൾ, രണ്ട് ഓട്ടോറിക്ഷ എന്നിവയാണ് പിടികൂടിയ വാഹനങ്ങൾ. ഇവ ബുധനാഴ്ച കോടതിക്ക് കൈമാറും. സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി ഷാജു കെ. എബ്രഹാം, എസ്.എച്ച്.ഒ ഹരിപ്രസാദ്, എസ്.ഐ കെ. അജിത് എന്നിവരും പരിശോധനക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.