രണ്ടത്താണിയിലെ ഭൂഗർഭ നടപ്പാത; ദേശീയപാത അതോറിറ്റിയോട് റിപ്പോർട്ട് ആവശ്യപ്പെട്ട് ഹൈകോടതി
text_fieldsകോട്ടക്കൽ: രണ്ടത്താണിയിൽ ഭൂഗർഭ നടപ്പാത നിർമിക്കുന്നത് സംബന്ധിച്ച് ദേശീയപാത അതോറിറ്റിയോട് റിപ്പോർട്ട് ആവശ്യപ്പെട്ട് ഹൈകോടതി. മുസ്ലിം ലീഗ് ജനപ്രതിനിധികൾ നൽകിയ ഹരജിയിലാണ് വാദം കേട്ടതിന് ശേഷം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ റിപ്പോർട്ട് ആവശ്യപ്പെട്ടത്.
സ്കൂളിൽ പോകുന്ന കുട്ടികൾ ഉൾപ്പെടെ പ്രദേശവാസികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ കണക്കുകളും വസ്തുതകളും നിരത്തി അഭിഭാഷകൻ അഡ്വ. മുഹമ്മദ് ഷാ കോടതിയെ ബോധ്യപ്പെടുത്തി. നിലവിലെ ബോക്സ് കലുങ്ക് വീതി കൂട്ടുകയോ മറ്റു പരിഹാരമാർഗം കാണുകയോ ചെയ്താൽ പ്രശ്നത്തിന് പരിഹാരമുണ്ടാകുമെന്ന് കോടതി മുമ്പാകെ ബോധ്യപ്പെടുത്തി. പ്രശ്നപരിഹാരത്തിന് നിലവിൽ അയ്യൂബ് ഖാൻ റോഡിലേക്കുള്ള ബോക്സ് കലുങ്ക് വീതി കൂട്ടി സഞ്ചാരയോഗ്യമാക്കുന്നത് പരിഗണിക്കാനും ഹൈകോടതി എൻ.എച്ച്.എ.ഐയോട് ആവശ്യപ്പെട്ടു. സ്ഥലം സന്ദർശിച്ച് ഈ വിഷയങ്ങളെല്ലാം ഈ മാസം ഒമ്പതിന് മുമ്പ് റിപ്പോർട്ടായി സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.