വാഹന മോഷണം; ഒളിവിലായിരുന്ന പ്രതി പിടിയില്‍
text_fieldsകോട്ടക്കൽ: മോഷ്ടിച്ച ലോറി മണല്‍ക്കടത്തുകാര്‍ക്ക് വില്പന നടത്തിയ സംഘത്തിൽ ഒളിവിലായിരുന്ന പ്രതി കോട്ടക്കലിൽ പിടിയിൽ. പെരുമണ്ണ കുറ്റിപ്പാല പാപ്പാലി വീട്ടില്‍ സിദ്ദീഖിനെയാണ് (47) എസ്.എച്ച്.ഒ എം.കെ. ഷാജിയും സംഘവും അറസ്റ്റ് ചെയ്തത്.
മറ്റൊരു പ്രതി പൂക്കിപ്പറമ്പ് കണ്ടൻചിന സിറാജുദ്ദീൻ (44) കഴിഞ്ഞ വര്‍ഷം ജനുവരിയിൽ പിടിയിലായിരുന്നു. തേഞ്ഞിപ്പലം പള്ളിക്കല്‍ ബസാര്‍ സ്വദേശിയുടെ മോഷണം പോയ ലോറി സിറാജുദ്ദീെൻറ വീട്ടിലാണ് നിര്‍ത്തിയിട്ടിരുന്നത്.
പിന്നീട് കള്ളത്താക്കോലുണ്ടാക്കി സിദ്ദീഖ് വാഹനം കടത്തിക്കൊണ്ടുപോയി 50,000 രൂപക്ക് വിൽക്കുകയായിരുന്നു. പെരുന്നാള്‍ ആഘോഷത്തിന് വീട്ടിലെത്തിയെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പിടിയിലായത്. ഇയാൾക്കെതിരെ കൽപ്പകഞ്ചേരി പൊലീസ് സ്റ്റേഷനിലും സമാന കേസുണ്ടെന്ന് പൊലീസ് അറിയിച്ചു. എസ്.ഐ വി. വിവേക്, ഗ്രേഡ് എസ്.ഐമാരായ പി.കെ. ഷാജു, സുകേഷ് കുമാര്‍, സി.പി.ഒമാരായ സജി അലക്സാണ്ടര്‍, വിനോദ്, സുജിത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.