വീടിനായി വിവിധ സർക്കാർ പദ്ധതികൾക്ക് അപേക്ഷ നൽകികാത്തിരുന്നത് വർഷങ്ങൾ; ഒടുവിൽ രാജെൻറയും മിനിയുടേയും 'സ്വപ്നഭവനം' യാഥാർഥ്യമായി
text_fieldsകോട്ടക്കൽ: സ്വന്തമായി വീടെന്ന കുടുംബത്തിെൻറ കാത്തിരിപ്പിന് വെള്ളിയാഴ്ച വിരാമമാകുന്നു. ഒറ്റമുറി ഷെഡിന് കീഴിൽ കഴിഞ്ഞിരുന്ന രണ്ട് പെൺമക്കളടക്കമുള്ള അഞ്ചംഗ കുടുംബത്തിന് പീപിൾസ് ഫൗണ്ടേഷൻ നിർമിച്ച വീടിെൻറ താക്കോൽദാനം വൈകീട്ട് നാലിന് നടക്കും. പറപ്പൂർ കൊഴൂരിലെ കൊണ്ടൂർ രാജെൻറയും മിനിയുടേയും കുടുംബമാണ് ദുരിതപൂർണമായ ജീവിതത്തിൽനിന്ന് പുതുവീട്ടിലേക്ക് പ്രവേശിക്കുന്നത്.
കഴിഞ്ഞ ജൂൺ 21ന് ഇവരുടെ ദുരിതം സംബന്ധിച്ച് 'മാധ്യമം' വാർത്ത നൽകിയിരുന്നു. ഇതോടെ വീടുനിർമാണം ഏറ്റെടുത്ത് പീപിൾസ് ഫൗണ്ടേഷൻ രംഗത്തെത്തി. പ്രവൃത്തികൾ മുല്ലപ്പറമ്പ് റിലീഫ് ചാരിറ്റി പ്രവർത്തകർ സൗജന്യമായി ഏറ്റെടുത്തതോടെ തുടക്കമായി. നേരത്തെ കുടുംബത്തിെൻറ അവസ്ഥ മനസ്സിലാക്കിയ എം.ആർ.സി പ്രവർത്തകർ അടിത്തറ നിർമാണം സൗജന്യമായി പൂർത്തിയാക്കിയിരുന്നു.
മൂന്ന് മാസം കൊണ്ട് രണ്ടു മുറികളോട് കൂടിയ വീടാണ് ഒരുങ്ങിയത്. നാലര ലക്ഷത്തോളം രൂപയാണ് ചെലവ്.
വീടിനായി വിവിധ സർക്കാർ പദ്ധതികൾക്ക് അപേക്ഷ നൽകിയ കുടുംബത്തിന് നിരാശയായിരുന്നു ഫലം. പുതിയ വീട്ടിലേക്ക് ഞായറാഴ്ചയാണ് കുടുംബം താമസം മാറുക. വെള്ളിയാഴ്ച വൈകീട്ട് നടക്കുന്ന ചടങ്ങിൽ പീപിൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ. മുഹമ്മദലി, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പറങ്ങോടത്ത് മുഹമ്മദ് കുട്ടി തുടങ്ങിയവർ പങ്കെടുക്കും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.