മന്ത്രിയുടെ ഓൺലൈൻ ഉദ്ഘാടനം യൂത്ത് ലീഗ് തടസ്സപ്പെടുത്തി
text_fieldsകോട്ടക്കൽ: ഗവ. വനിത പോളിക്കായി നിർമിക്കുന്ന പുതിയ ബ്ലോക്കിെൻറ ശിലാസ്ഥാപനം മുസ്ലിം യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍ ഉദ്ഘാടന പ്രസംഗം വിഡിയോ കോണ്‍ഫറന്‍സിലൂടെ നടത്താനിരിക്കെയാണ് യൂത്ത്ലീഗ് പ്രതിഷേധത്തിലൂടെ തടസ്സപ്പെടുത്തിയത്. ചൊവ്വാഴ്ച വൈകീട്ട് അേഞ്ചാടെയാണ് സംഭവം. കോളജിനായി നിർമിക്കുന്ന ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെേൻറഷൻ ബ്ലോക്കിെൻറ ശിലാസ്ഥാപനമായിരുന്നു ചടങ്ങ്. ഓൺലൈനിൽ മന്ത്രി എത്തുകയും ചെയ്തിരുന്നു.
പ്രതിഷേധത്തെ തുടര്‍ന്ന് ചടങ്ങ് നടത്താനാകാതെ മന്ത്രി വിഡിയോ കോണ്‍ഫറന്‍സില്‍നിന്ന് പിന്മാറിയാതായാണ് വിവരം. ചടങ്ങ് അവസാനിപ്പിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതോടെയാണ് പ്രതിഷേധക്കാര്‍ പിന്മാറിയത്.
rയൂത്ത് ലീഗ് പ്രസിഡൻറ് ഫസൽ തയ്യിൽ, അക്ബർ കാട്ടകത്ത്, ഫാസിൽ തറമ്മൽ, ആശിക്, അമീർസുഹൈൽ, റഹീം താണ്ടുകുണ്ട് എന്നിവർ പങ്കെടുത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.