കോട്ടക്കുന്നിലെ വിള്ളൽ വലുതാകുന്നു; റവന്യൂ സംഘം പരിശോധന നടത്തി
text_fieldsമലപ്പുറം: മഴ ശക്തമായ സാഹചര്യത്തില്‍ കോട്ടക്കുന്ന് ഡി.ടി.പി.സി പാര്‍ക്കിൽ നേരത്തെയുണ്ടായിരുന്ന വിള്ളലിെൻറ നിലവിലെ സ്ഥിതി അറിയാൻ ജിയോളജി, റവന്യൂ, മലപ്പുറം നഗരസഭ സംയുക്ത സംഘം പരിശോധന നടത്തി. മണ്ണിടിഞ്ഞ സമയത്ത് പാർക്കിെല നടപ്പാതക്ക് മുകളിലുണ്ടായിരുന്ന വിള്ളലാണ് സംഘം പരിശോധിച്ചത്. വ്യാഴാഴ്ച വൈകീട്ട് മൂന്നോെട നടത്തിയ പരിശോധനയിൽ വിള്ളലിെൻറ വ്യാപ്തി വര്‍ധിച്ചിട്ടുള്ളതായാണ് നിഗമനം.
അര മണിക്കൂറോളം സ്ഥലം വിശദമായി പരിശോധിച്ചു. ശക്തമായ മഴ തുടരുകയാണെങ്കില്‍ മണ്ണിടിയുന്നതിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും പ്രാഥമിക പരിശോധനയില്‍ വിലയിരുത്തി. കനത്ത മഴ പെയ്യുന്ന ഘട്ടത്തില്‍ പാര്ക്കിന് സമീപത്തും താഴെയുമുളളവർ മാറി താമസിക്കുന്നതാണ് ഉചിതമെന്ന് ജിയോളജി അധികൃതര്‍ വിശദീകരിച്ചു. വിള്ളലുള്ള സ്ഥലത്തിന് അടുത്തായി പുതുതായി നീര്ച്ചാല് രൂപപ്പെട്ടിട്ടുണ്ട്. മഴ കൂടുന്നതോടെ ഇതിലൂടെ നീരൊഴുക്ക് വര്‍ധിച്ചേക്കാം.
നിലവില്‍ മണ്ണിടിച്ചിലുണ്ടായ ഭാഗത്തിന് മുകളിലായി സ്ഥിതി ചെയ്യുന്ന നടപാതയുടെ ഭാഗത്ത് ഏകദേശം 30 മീറ്ററോളം നീളത്തില്‍ മണ്ണിലേക്ക് ഒരടിയോളം താഴ്ചയിലാണ് വിള്ളലുള്ളത്. ഇതിനാണ് വ്യാപ്തി വര്‍ധിച്ചിരിക്കുന്നത്. നടപ്പാതയുടെ താഴെ ഭാഗത്തേക്ക് ഇറങ്ങുന്ന പടികളും ഇതിന് സമീപമുള്ള സംരക്ഷണ ഭിത്തിയിലും നേരത്തെ വിള്ളലുണ്ടായിരുന്നു. ഇതിന് താഴെ ഭാഗമാണ് 2019 ആഗസ്റ്റ് ഒമ്പതിന് കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിഞ്ഞത്. സംഭവത്തില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞ് മൂന്ന് പേർ മരണപ്പെട്ടിരുന്നു.
ജിയോളജിസ്റ്റ് കെ. ഇബ്രാഹീംകുഞ്ഞ്, അസി. ജിയോളജിസ്റ്റ് കെ.എസ്. അനൂപ്, താഹസില്‍ദാര്‍ കെ. ബാലരാജ്, വാര്‍ഡ് കൗണ്‍സിലര്‍ കെ.ടി. രമണി, മുന്‍ വാര്‍ഡ് കൗണ്‍സിലര്‍ കെ. വിനോദ് എന്നിവരാണ് സന്ദർശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.