Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോട്ടപ്പടി താലൂക്ക്...

കോട്ടപ്പടി താലൂക്ക് ആശുപത്രി; താൽക്കാലിക ക്രമീകരണമൊരുക്കലിൽ ചർച്ച 21ന്

text_fields
bookmark_border
Kottapady Taluk Hospital
cancel

മ​ല​പ്പു​റം: കോ​ട്ട​പ്പ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​നം മാ​റ്റാ​തെ താ​ൽ​ക്കാ​ലി​കം ആ​ശു​പ​ത്രി​യി​ലെ മ​റ്റ് കെ​ട്ടി​ട​ങ്ങ​ളി​ൽ ക്ര​മീ​ക​രി​ക്കു​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്റ് ക​മ്മി​റ്റി (എ​ച്ച്.​എം.​സി) യോ​ഗം ബു​ധ​നാ​ഴ്ച ചേ​രും.

രാ​വി​ലെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലാ​കും യോ​ഗം ന​ട​ക്കു​ക. ഇ​തി​ൽ ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​നം മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് മാ​റ്റാ​തെ മ​റ്റ് കെ​ട്ടി​ട​ങ്ങ​ളി​ൽ എ​ങ്ങി​നെ ക്ര​മീ​ക​രി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ ച​ർ​ച്ച​യും തീ​രു​മാ​ന​വു​മു​ണ്ടാ​കും. പ്ര​വ​ർ​ത്ത​നം ഏ​തൊ​ക്കെ ത​ര​ത്തി​ൽ ക്ര​മീ​ക​രി​ക്കേ​ണ്ടി വ​രു​മെ​ന്ന കാ​ര്യ​ത്തി​ൽ മു​ൻ​കൂ​ട്ടി ധാ​ര​ണ​യാ​ക്കി വെ​ക്കാ​ൻ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് അ​ലി​ഗ​ർ ബാ​ബു​വി​നെ ആ​ഗ​സ്റ്റ് 14ന് ​ചേ​ർ​ന്ന എ​ച്ച്.​എം.​സി യോ​ഗം ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു.

ക്ര​മീ​ക​ര​ണം സം​ബ​ന്ധി​ച്ച് ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ​ക്കും സൂ​പ്ര​ണ്ട് റി​പ്പോ​ർ​ട്ട് ന​ൽ​കും. മാ​റ്റം പ്ര​വ​ർ​ത്ത​ന​ത്തെ​യും രോ​ഗി​ക​ളെ​യും ബാ​ധി​ക്കു​മെ​ന്നും വി​ഷ​യ​ത്തി​ൽ ല​ഭി​ച്ച പ​രാ​തി​ക​ൾ കൂ​ടി പ​രി​ഗ​ണി​ച്ചു​മാ​ണ് ആ​ശു​പ​ത്രി താ​ൽ​ക്കാ​ലി​കം മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് മാ​റ്റേ​ണ്ട​തി​ല്ലെ​ന്ന് എ​ച്ച്.​എം.​സി തീ​രു​മാ​നി​ച്ച​ത്. കൂ​ടെ ആ​ശു​പ​ത്രി​യു​ടെ കെ​ട്ടി​ട​ത്തി​ന്റെ ഫി​റ്റ്ന​സ് സം​ബ​ന്ധി​ച്ച് മു​നി​സി​പ്പ​ൽ എ​ൻ​ജി​നീ​യ​റി​ങ് വി​ഭാ​ഗ​വും പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്.

എ​ൻ​ജി​നീ​യ​റി​ങ് വി​ഭാ​ഗ​ത്തി​ന്റെ റി​പ്പോ​ർ​ട്ട് പ്ര​കാ​രം ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്റെ സ്ഥി​തി​യും അ​പ​ക​ടാ​വ​സ്ഥ​യും വി​ല​യി​രു​ത്തും. സെ​പ്റ്റം​ബ​ർ മൂ​ന്നി​ന് ചേ​രു​ന്ന എ​ച്ച്.​എം.​സി യോ​ഗം ഈ ​റി​പ്പോ​ർ​ട്ട് പ​രി​ഗ​ണി​ക്കും. ഇ​തി​നി​ടെ കെ​ട്ടി​ടം പൊ​ളി​ക്കാ​നു​ള്ള വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്റെ നി​രാ​ക്ഷേ​പ സാ​ക്ഷ്യ​പ​ത്രം (എ​ൻ.​ഒ.​സി) ല​ഭ്യ​മാ​ക്കാ​നു​ള്ള ശ്ര​മം ന​ഗ​ര​സ​ഭ തു​ട​രു​ക​യാ​ണ്.

എ​ൻ.​ഒ.​സി ല​ഭി​ച്ചാ​ൽ പൊ​ളി​ക്ക​ൽ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​നാ​ണ് അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം. എ​ൻ.​ഒ.​സി കി​ട്ടു​ന്ന​തോ​ടെ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് മാ​റ്റി ക്ര​മീ​ക​രി​ക്കേ​ണ്ടി വ​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malappuram newsKottapady Taluk Hospital
News Summary - Kottapady Taluk Hospital; Discussion on 21st in preparation of temporary arrangement in the hospital itself
Next Story