മലപ്പുറത്ത് 3,123 പേര്‍ക്ക് കൂടി കോവിഡ്
text_fieldsമലപ്പുറം: അതീവ ആശങ്കയുയർത്തി കോവിഡ് വ്യാപനം. ജില്ലയിൽ ഇതാദ്യമായി പ്രതിദിന രോഗികളുടെ എണ്ണം 3000 കടന്നു. 3,123 പേര്‍ക്കാണ് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്. ആകെയുള്ളതിൽ 2,951 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധയെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന പറഞ്ഞു.
83 പേര്‍ക്ക് ഉറവിടമറിയാന്‍ സാധിച്ചിട്ടില്ല. വൈറസ് ബാധിതരായവരില്‍ രണ്ട് പേര് വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരും 87 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇതുവരെ ജില്ലയില്‍ 651 പേരാണ് കോവിഡ് ബാധിതരായി മരണപ്പെട്ടതെന്നും മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു.
അതേസമയം, 754 പേരാണ് ഇന്നലെ കോവിഡ് വിമുക്തരായത്. ജില്ലയില്‍ കോവിഡ് മുക്തരായവരുടെ എണ്ണം 1,27,997 ആയി. നിലവില്‍ 38,702 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 21,957 പേര് വിവിധ ചികിത്സ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 432 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെൻറ് സെൻററുകളില്‍ 233 പേരും 188 പേര് കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെൻറ് സെൻററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ജില്ലതല കണ്ട്രോള് സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
755 പേർക്കെതിരെ കേസ്
മലപ്പുറം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ നടപ്പാക്കിയ നിയന്ത്രണങ്ങൾ ലംഘിച്ചതിന് ജില്ലയിൽ 755 പൊലീസ് കേസുകൾ രജിസ്റ്റർ ചെയ്തു. മാസ്ക് ധരിക്കാത്തതിന് 597 കേസുകൾ രജിസ്റ്റർ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിന് 134 കേസുകളും മറ്റു കോവിഡ് മാനദണ്ഡങ്ങൾ ലംഘനങ്ങൾക്ക് 25 കേസും പൊലീസ് രജിസ്റ്റർ ചെയ്തു. ജില്ലയിൽ ഞായറാഴ്ച മാത്രം 1400 വാഹനങ്ങളാണ് പൊലീസ് പരിശോധിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച 987 പേർക്ക് താക്കീത് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.