കെ.ആർ. രാമദാസൻ: അരങ്ങൊഴിഞ്ഞത് വാഴയൂരിന്റെ നാടകക്കാരൻ
text_fieldsകാരാട്: നാടിന്റെ സാംസ്കാരിക വർത്തമാനങ്ങളിൽ നാടകങ്ങളിലൂടെ സ്വന്തം ഇടം കണ്ടെത്തിയ കല പ്രവർത്തകനായിരുന്നു വ്യാഴാഴ്ച മരണപ്പെട്ട കെ.ആർ. രാമദാസൻ (86). നാട്ടുറവയടക്കം വാഴയൂരുമായി ബന്ധപ്പെട്ട നിരവധി നാടക സംരംഭങ്ങളിലും പഠന ക്യാമ്പുകളിലും സ്ഥിരസാന്നിധ്യമായിരുന്നു. കനൽ ഷി തിയറ്റർ കഴിഞ്ഞ ഡിസംബറിൽ വേദിയിലെത്തിച്ച ജോഗിനി ഒരു തുടർക്കഥ എന്ന നാടകത്തിലും അദ്ദേഹം തന്റെ വേഷം ഭംഗിയാക്കി.
കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിരവധി വേദികളിൽ രാമദാസനടങ്ങിയ നാടക സംഘം അരങ്ങുകൾ സജീവമാക്കിയിട്ടുണ്ട്. 1960 കളിൽ എ.കെ. ഗോപാലൻ നയിച്ച കർഷക സമരത്തിൽ പങ്കെടുത്ത് 65 ദിവസത്തോളം ജയിൽവാസമനുഷ്ടിച്ചിട്ടുണ്ട്. കാരാട് കലാസമിതി, കാരാട് ഗ്രന്ഥാലയം വായനശാല തുടങ്ങിയവയുടെ തുടക്കക്കാരിലൊരാളാണ്. രാമദാസന്റെ കുടുംബം സൗജന്യമായി നൽകിയ സ്ഥലത്താണ് കാരാട് ഗ്രന്ഥാലയം സ്ഥാപിച്ചത്. ദീർഘകാലം ടെയ്ലറിങ് സ്ഥാപനം നടത്തിയിരുന്നു.
കാരാട് നടന്ന അനുശോചന ചടങ്ങിൽ വാഴയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.പി. വാസുദേവൻ അധ്യക്ഷത വഹിച്ചു. പി. ചന്ദ്രദാസൻ, ടി.ദേവൻ, പി.പ്രേമൻ, സി.പി. ഫൈസൽ, ആറൊടി ബാവ, സമദ് മുറാദ്, വേണു മാരാത്ത്, പി.സി. മുഹമ്മദ് കുട്ടി, എസ്. ഉണ്ണികൃഷ്ണൻ, ടി.എം. ഗോപാലൻ, ടി. ഷൺമുഖൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.