കെ.എസ്.ഇ.ബി ഡിജിറ്റൽ ബിൽ പേമെന്‍റ്; 'ആപ്പി'ലായി ഉപഭോക്താക്കൾ
text_fieldsമലപ്പുറം: ഓൺലൈൻ ആപ്പുകൾ വഴി ഉപഭോക്താക്കൾ നൽകുന്ന വൈദ്യുതി ബില്ലുകൾ കെ.എസ്.ഇ.ബിയിലേക്കെത്തുന്നില്ലെന്ന് വ്യാപക പരാതി.
ഗൂഗിൾ പേ, പേടിഎം തുടങ്ങിയ ആപ്പുകൾ വഴി ബിൽ തുക അടച്ച് അക്കൗണ്ടിൽനിന്ന് പണം പോയിട്ടും കെ.എസ്.ഇ.ബിയുടെ അക്കൗണ്ടിൽ പണം എത്തുന്നില്ല. കെ.എസ്.ഇ.ബി ഓൺലൈൻ ഇടപാടുമായി ബന്ധപ്പെട്ട സേവനദാതാവിനെ മാറ്റിയശേഷമാണ് പ്രശ്നങ്ങളുടെ തുടക്കം. ഓൺലൈൻ പേമെന്‍റ് കമ്പനിയായ പേടിഎമ്മുമായി സഹകരിച്ചായിരുന്നു ഇതുവരെ കെ.എസ്.ഇ.ബിയുടെ ഓൺലൈൻ സേവനം.
എന്നാൽ, ഈ മാസം 20 മുതൽ പേടിഎമ്മുമായുള്ള കരാർ പൂർണമായും അവസാനിപ്പിച്ച് ഓൺലൈൻ പേമെന്‍റ് ഗേറ്റ്‌വേ കമ്പനിയായ ബിൽഡെസ്കുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്.
ഡിജിറ്റൽ ആപ്പുകൾ നേരത്തേ ബിൽ സെറ്റ് ചെയ്തുവെച്ചതിനാൽ സേവനദാതാവിൽ മാറ്റം വരുത്തിയപ്പോൾ കെ.എസ്.ഇ.ബി സിസ്റ്റം ബില്ലുകൾ റിജക്ട് ചെയ്യുന്നതായിരിക്കാം പ്രശ്നമെന്നാണ് കെ.എസ്.ഇ.ബി സാങ്കേതിക വിഭാഗത്തിന്‍റെ പ്രാഥമിക വിലയിരുത്തൽ.
ഡിജിറ്റൽ വാലറ്റ് ആപ്പുകളുടെ ബില്ലിങ് സിസ്റ്റം അപ്ഡേറ്റ് ചെയ്യാത്തത് ഓൺലൈൻ ആപ്പുകൾ വഴി പണം അടക്കുമ്പോൾ ലഭിക്കാത്തതിന് കാരണമായേക്കാമെന്നും കെ.എസ്.ഇ.ബി ഐ.ടി വിദഗ്ധർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.