വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ പദ്ധതികൾ ആരംഭിച്ചെന്ന് കെ.എസ്.ഇ.ബി
text_fieldsമലപ്പുറം: ജില്ലയില്‍ കഴിഞ്ഞ വേനല്‍ക്കാലത്തുണ്ടായ വോള്‍ട്ടേജ് ക്ഷാമത്തിനും വൈദ്യുതി പ്രതിസന്ധിക്കും പരിഹാരമായി വിവിധ പദ്ധതികള്‍ ആരംഭിച്ചതായി കെ.എസ്.ഇ.ബി ട്രാന്സ്മിഷന് സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എൻജിനീയര്‍ അറിയിച്ചു.
ഇതിന്റെ ഭാഗമായി കുന്നുംപുറം, വെന്നിയൂര്‍, ഇന്‍കല്‍ (ഊരകം) എന്നീ സബ്സ്റ്റേഷനുകളുടെ നിർമാണവും വെങ്ങാലൂരില്‍ താല്‍ക്കാലികമായി ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ച് വൈദ്യുതി നല്‍കുന്നതിനുള്ള പ്രവൃത്തികളും ത്വരിതഗതിയില്‍ പുരോഗമിക്കുകയാണ്.
കൂരിയാട്, പരപ്പനങ്ങാടി, തിരൂര്‍, എടരിക്കോട്, മാലാപറമ്പ്, എടപ്പാള്‍, പൊന്നാനി, മേലാറ്റൂര്‍ എന്നീ സബ്സ്റ്റേഷനുകളിലെ ട്രാന്‍സ്ഫോര്‍മറുകളുടെ ശേഷി വര്‍ധിപ്പിക്കുന്ന പ്രവൃത്തികളും ഈ സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ത്തീകരിക്കാനാകും. ഇതോടെ ജില്ലയില്‍ നിലവിലുള്ള വോള്‍ട്ടേജ് ക്ഷാമത്തിനും വൈദ്യുതി പ്രതിസന്ധിക്കും പരിഹാരമാകും. തിരുവാലി, കാടാമ്പുഴ, മലപ്പുറം ജി.ഐ.എസ് എന്നീ സബ്സ്റ്റേഷനുകളുടെയും അവയുടെ അനുബന്ധ പ്രസരണ ലൈനുകളുടെയും നിർമാണം 2025 മേയ് മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും. 110 കെ.വി സബ്സ്റ്റേഷനുകളായ പുളിക്കല്‍, വേങ്ങര, വെന്നിയൂര്‍, എന്നിവക്കും 33 കെ.വി സബ്സ്റ്റേഷനുകളായ ചങ്ങരംകുളം, കൊണ്ടോട്ടി എന്നിവക്കും കെ.എസ്.ഇ.ആര്.സിയുടെ അംഗീകാരം ലഭിച്ച് സ്ഥലമേറ്റടുപ്പും അനുബന്ധ പ്രവര്‍ത്തനങ്ങളും നടന്നുവരികയാണെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.