കെ.എസ്.ഇ.ബി ജീവനക്കാരുടെ കൂട്ടായ്മയിൽ മൂന്ന് വീടുകൾക്ക് സൗജന്യ വൈദ്യുതി കണക്ഷൻ
text_fieldsവെട്ടത്തൂർ: കാപ്പ് ഗവ. ഹൈസ്കൂളിൽ പഠിക്കുന്ന പൊതാക്കല്ല്, കിളിയം പ്രദേശങ്ങളിലെ ഒറവിങ്ങൽ നിത്യ, നിഖിൽ, കുണ്ടപ്പാടത്ത് നിദ കൃഷ്ണൻ, കുണ്ടപ്പാടത്ത് അനന്ദിക എന്നീ വിദ്യാർഥികളുടെ വീടുകൾ കെ.എസ്.ഇ.ബി പട്ടിക്കാട് ചുങ്കം സെക്ഷനിലെ ജീവനക്കാരുടെ കൂട്ടായ്മയിൽ പ്രദേശത്തെ ഇലക്ട്രീഷ്യൻമാരായ മണ്ണേങ്ങൽ ഷിഹാബ്, ചെറുമല ഉനൈസ് എന്നിവരുടെ സഹകരണത്തോടെ വയറിങ് ചെയ്ത് വൈദ്യുതി കണക്ഷൻ നൽകി. സ്വിച്ച് ഓൺ വെട്ടത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. ഹംസക്കുട്ടി നിർവഹിച്ചു. ചടങ്ങുകളിൽ വാർഡ് അംഗങ്ങളായ കരിമ്പന സുലൈഖ, ഷൈനിമോൾ എന്നിവർ അധ്യക്ഷത വഹിച്ചു.
സ്കൂൾ ഹെഡ്മാസ്റ്റർ പി. വേണുഗോപാൽ, പി.ടി.എ പ്രസിഡൻറ് പി.വി. ഷംസുദ്ധീൻ, കെ.എസ്.ഇ.ബി സബ് എൻജിനീയർ കെ.കെ. ഷംസുദ്ധീൻ, ഓവർസിയർമാരായ സി.എ. സലീം, എം. ഫിറോസ് ബാബു, ജീവനക്കാരായ എസ്. ഹർഷകുമാർ, കെ. മണികണ്ഠൻ, ഷാജി, കെ. അബ്ദുസ്സലാം, പ്രകാശ്, സ്കൂൾ പി.ടി.എ ഭാരവാഹികളായ പി. ഉണ്ണീൻ ഹാജി, കെ. ശങ്കരൻ, ഹംസ മാസ്റ്റർ. എം. അബൂബക്കർ തുടങ്ങിയവരും ചടങ്ങുകളിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.