കെ.എസ്.ആർ.ടി.സി ഡിപ്പോകൾ ലാഭത്തിലായിട്ടും ശമ്പളമില്ലെന്ന് വർക്കേഴ്സ് യൂനിയൻ
text_fieldsമലപ്പുറം: 75 ശതമാനം ഡിപ്പോകളും ലാഭത്തിലായെന്ന് വകുപ്പ് മന്ത്രി ഉൾപ്പെടെയുള്ളവർ പ്രചാരണം നടത്തുമ്പോഴും സെപ്റ്റംബറിലെ ശമ്പളം കിട്ടാതെ തൊഴിലാളികൾ ദുരിതത്തിലാണെന്ന് വർക്കേഴ്സ് യൂനിയൻ (ഐ.എൻ.ടി.യു.സി) ജില്ല കമ്മിറ്റി ആരോപിച്ചു.
200 കോടിക്കു മുകളിൽ എല്ലാ മാസവും ടിക്കറ്റ് ഇനത്തിൽ മാത്രം വരുമാനമുണ്ടായിട്ടും ശമ്പളത്തിനും ഇന്ധനത്തിനും പണം മാറ്റിവെക്കാതെ വക മാറ്റിയും അനാവശ്യ പർച്ചേസുകൾ നടത്തിയും മാനേജ്മെന്റ് വരുമാനം ദുരുപയോഗം ചെയ്യുകയാണ്.
ശമ്പളം കൃത്യമായി നൽകാൻ സർക്കാരും മാനേജ്മെന്റും തയാറായില്ലെങ്കിൽ അവകാശങ്ങൾ നിലനിർത്താൻ ജീവൻമരണ സമരങ്ങളിലേക്ക് തൊഴിലാളികൾ ഇറങ്ങുമെന്ന് വർക്കേഴ്സ് യൂനിയൻ (ഐ.എൻ.ടി.യു.സി) ജില്ല പ്രസിഡന്റ് നസീർ അയമോൻ, ജനറൽ സെക്രട്ടറി ഇ.ടി. ഗംഗാധരൻ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.