Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനേട്ടങ്ങളുടെ കൂട്ടമായി...

നേട്ടങ്ങളുടെ കൂട്ടമായി കുടുംബശ്രീ; കാൽ നൂറ്റാണ്ടിലേക്ക്

text_fields
bookmark_border
നേട്ടങ്ങളുടെ കൂട്ടമായി കുടുംബശ്രീ;  കാൽ നൂറ്റാണ്ടിലേക്ക്
cancel

മ​ല​പ്പു​റം: ദാ​രി​ദ്ര്യ നി​ർ​മാ​ർ​ജ​നം ല​ക്ഷ്യ​മാ​ക്കി 1998ൽ ​സം​സ്ഥാ​ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് രൂ​പം ന​ൽ​കി​യ ‘കു​ടും​ബ​ശ്രീ’ പ്ര​തീ​ക്ഷി​ച്ച​തി​ലും വ​ലി​യ വ​നി​ത മു​ന്നേ​റ്റ​മാ​യി കാ​ൽ നൂ​റ്റാ​ണ്ടി​ലേ​ക്ക്​ പ്ര​വേ​ശി​ക്കു​ന്നു. 25 വ​ർ​ഷ​ത്തി​നി​ടെ കു​ടും​ബ​ശ്രീ​യു​ടെ പ്ര​വ​ർ​ത്ത​നം വി​പു​ല​മാ​കു​ക​യും സാ​മ്പ​ത്തി​ക, സാ​മൂ​ഹി​ക, സ്ത്രീ ​ശാ​ക്തീ​ക​ര​ണ ല​ക്ഷ്യ​ങ്ങ​ൾ സാ​ക്ഷാ​ത്ക​രി​ക്കാ​നു​ള്ള സ്ത്രീ​ക​ളു​ടെ ക​രു​ത്തു​റ്റ സം​ഘ​ട​ന സം​വി​ധാ​ന​മാ​യി മാ​റു​ക​യും ചെ​യ്തു. സം​സ്ഥാ​ന​ത്ത് കു​ടും​ബ​ശ്രീ​ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​റെ മു​ന്നി​ലാ​ണ് പ​ദ്ധ​തി​ക്ക്​ തു​ട​ക്ക​മി​ട്ട ജി​ല്ല കൂ​ടി​യാ​യ​ മ​ല​പ്പു​റം. സൂ​ക്ഷ്മ സം​രം​ഭ​ങ്ങ​ളി​ലും മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​ത്തി​ലും ഭി​ന്ന​ശേ​ഷി ശാ​ക്തീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും മ​ല​പ്പു​റം കു​ടും​ബ​ശ്രീ ജി​ല്ല മി​ഷ​ൻ മാ​തൃ​ക​യാ​ണ്​. മേ​യ്​ 17ന്​ ​കു​ടും​ബ​ശ്രീ​ 25 വ​ർ​ഷം തി​ക​ക്കു​മ്പോ​ൾ ജി​ല്ല​യി​ലെ ഈ ​കൂ​ട്ടാ​യ്​​മ​യു​ടെ വി​ജ​യ വ​ഴി​ക​ളും പ​ദ്ധ​തി​ക​ളും വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി പ​ങ്കു​​​വെ​ക്കു​ക​യാ​ണ്​ ’മാ​ധ്യ​മം’.

ചെ​റു​ത​ല്ല ചെ​റു​കി​ട സം​രം​ഭ​ങ്ങ​ൾ

കു​ടും​ബ​ശ്രീ​യു​ടെ പ്ര​ഖ്യാ​പി​ത ല​ക്ഷ്യ​മാ​യ സാ​മ്പ​ത്തി​ക ശാ​ക്തീ​ക​ര​ണം സാ​ധ്യ​മാ​ക്കു​ന്ന​തി​ന് പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്ന വി​ഭാ​ഗ​ങ്ങ​ളി​ൽ ഒ​ന്നാ​ണ് കു​ടും​ബ​ശ്രീ സൂ​ക്ഷ്മ സം​രം​ഭ വി​ഭാ​ഗം. ജി​ല്ല​യി​ൽ ആ​കെ 5000ത്തോ​ളം ചെ​റു​കി​ട സൂ​ക്ഷ്മ സം​രം​ഭ​ങ്ങ​ളി​ലാ​യി 20,000ത്തോ​ളം പേ​ർ ജോ​ലി ചെ​യ്യു​ന്നു​ണ്ട്. വ​നി​ത​ക​ൾ​ക്ക് തൊ​ഴി​ല​വ​സ​രം സൃ​ഷ്ടി​ക്കാ​നും സാ​മ്പ​ത്തി​ക സ്വാ​ശ്ര​യ​ത്വം പ്രാ​പ്യ​മാ​ക്കാ​നും വേ​ണ്ടി​യാ​ണ് മൈ​ക്രോ എ​ന്‍റ​ർ​പ്രൈ​സ് വി​ഭാ​ഗം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സം​രം​ഭ​ക​ർ​ക്കാ​യു​ള്ള വി​വി​ധ​ത​രം പ​രി​ശീ​ല​ന​ങ്ങ​ൾ കു​ടും​ബ​ശ്രീ മി​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​വ​രു​ന്നു. കൂ​ടാ​തെ സം​രം​ഭ​ക​രെ സ​ഹാ​യി​ക്കാ​നും സം​രം​ഭ നി​ല​വാ​രം ഉ​യ​ർ​ത്തി​ക്കൊ​ണ്ട് വ​രാ​നു​മാ​യി നി​ര​വ​ധി ആ​നു​കൂ​ല്യ​ങ്ങ​ളും സാ​മ്പ​ത്തി​ക സ​ഹാ​യ​ങ്ങ​ളും വി​വി​ധ പ​ദ്ധ​തി​ക​ളി​ലൂ​ടെ ന​ട​പ്പാ​ക്കി വ​രു​ന്നു. ജ​ന​കീ​യ ഹോ​ട്ട​ലു​ക​ൾ, ന്യൂ​ട്രി​മി​ക്സ് യൂ​നി​റ്റു​ക​ൾ, തു​ണി​സ​ഞ്ചി നി​ർ​മാ​ണ യൂ​നി​റ്റു​ക​ൾ, ഹ​രി​ത ക​ർ​മ സേ​ന, സാ​ന്ത്വ​നം വ​ള​ന്റി​യ​ർ, ഐ.​ടി യൂ​നി​റ്റു​ക​ൾ, ക​റി​പൗ​ഡ​ർ യൂ​നി​റ്റു​ക​ൾ, എം.​ഇ.​സി ടീം, ​ഹോം ഷോ​പ്പ്, അ​ച്ചാ​ർ യൂ​നി​റ്റു​ക​ൾ, വെ​ളി​ച്ചെ​ണ്ണ യൂ​നി​റ്റു​ക​ൾ, ക്ലീ​നി​ങ് പ്രോ​ഡ​ക്റ്റ്സ്, ക്രാ​ഫ്റ്റ് തു​ട​ങ്ങി​യ​വ​യാ​ണ് ജി​ല്ല​യി​ലെ പ്ര​ധാ​ന സം​രം​ഭ വി​ഭാ​ഗ​ങ്ങ​ൾ.

വ​യ​റ് നി​റ​ച്ച്​ ജ​ന​കീ​യ ഹോ​ട്ട​ലു​ക​ൾ

മ​ല​പ്പു​റം ജി​ല്ല​യി​ൽ 145 ജ​ന​കീ​യ ഹോ​ട്ട​ലു​ക​ൾ ആ​രം​ഭി​ക്കു​ക​യും അ​തി​ലൂ​ടെ 600 വ​നി​ത​ക​ൾ​ക്ക് തൊ​ഴി​ല​വ​സ​രം ന​ൽ​കാ​നും കു​ടും​ബ​ശ്രീ​ക്കാ​യി​ട്ടു​ണ്ട്. ഇ​വ​ർ​ക്കാ​യി ജി​ല്ല​ത​ല​ത്തി​ൽ ക​ൺ​സോ​ർ​ട്യം രൂ​പ​വ​ത്ക​രി​ച്ചു. ജി​ല്ല​യി​ലു​ള്ള 82 തു​ണി​സ​ഞ്ചി നി​ർ​മാ​ണ യൂ​നി​റ്റു​ക​ൾ കൂ​ട്ടി​ച്ചേ​ർ​ത്ത് ജി​ല്ല​ത​ല​ത്തി​ൽ റെ​യി​ൻ​ബോ ക്ലോ​ത്ത് യൂ​നി​റ്റ് സൊ​സൈ​റ്റി എ​ന്ന പേ​രി​ൽ ക​ൺ​സോ​ർ​ടൃം രൂ​പ​വ​ത്ക​രി​ക്കു​ക​യും ഒ​രു വ​ർ​ഷ​ത്തി​നി​ടെ മൂ​ന്ന​ര കോ​ടി​യോ​ളം രൂ​പ​യു​ടെ വി​റ്റു​വ​ര​വ് നേ​ടി​ക്കൊ​ടു​ക്കാ​നും സാ​ധി​ച്ചു. ആ​യി​ര​ത്തോ​ളം വ​നി​ത​ക​ൾ ഈ ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു. മൈ​ക്രോ സം​രം​ഭ വി​ഭാ​ഗ​ത്തി​ലെ വി​വി​ധ ധ​ന​സ​ഹാ​യ​ത്തി​ലൂ​ടെ 56 കോ​ടി രൂ​പ​യോ​ളം 3000 സം​രം​ഭ​ക​ർ​ക്കാ​യി ന​ൽ​കാ​ൻ സാ​ധി​ച്ചു. ജി​ല്ല​യി​ൽ 97 ഹ​രി​ത ക​ർ​മ സേ​ന​ക​ളി​ലാ​യി ആ​യി​ര​ത്തോ​ളം കു​ടും​ബ​ശ്രീ വ​നി​ത​ക​ൾ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു. ഇ​വ​ർ​ക്കാ​യി ജി​ല്ല​ത​ല​ത്തി​ൽ ക​ൺ​സോ​ർ​ട്യം രൂ​പ​വ​ത്ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്നു.

ന്യൂ​ട്രീ​മി​ക്സ് യൂ​നി​റ്റു​ക​ൾ

ജി​ല്ല​യി​ൽ 42 കു​ടും​ബ​ശ്രീ ന്യൂ​ട്രീ​മി​ക്സ് യൂ​നി​റ്റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു. 500ഓ​ളം വ​നി​ത​ക​ൾ ഈ ​മേ​ഖ​ല​യി​ലു​ണ്ട്. ഇ​വ​ർ​ക്കാ​യി ജി​ല്ല​ത​ല​ത്തി​ൽ ന്യൂ​ട്രി​മി​ക്സ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ജി​ല്ല​യി​ലെ എ​ല്ലാ മൈ​ക്രോ സം​രം​ഭ​ങ്ങ​ളെ​യും പ​ര​മാ​വ​ധി സ​ഹാ​യി​ക്കാ​നും പ​രി​ശീ​ല​നം ന​ൽ​കി​അ​വ​രെ ന​ല്ല വ​രു​മാ​ന മാ​ർ​ഗ​ത്തി​ലേ​ക്ക് ന​യി​ക്കാ​നും വേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി അ​വ​രെ സ്വ​യം പ്രാ​പ്ത​രാ​ക്കാ​നും 32 എം.​ഇ.​സി​മാ​ർ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

‘‘25 ഇ​ന പ്ര​ത്യേ​ക പ​രി​പാ​ടി​ക​ൾ’’

(ജാ​ഫ​ർ കെ. ​ക​ക്കൂ​ത്ത് -കു​ടും​ബ​ശ്രീ ജി​ല്ല മി​ഷ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​ർ, മ​ല​പ്പു​റം


കു​ടും​ബ​ശ്രീ തു​ട​ക്കം കു​റി​ച്ച മ​ല​പ്പു​റം ജി​ല്ല​യി​ൽ 25 വ​ർ​ഷം തി​ക​യു​മ്പോ​ൾ 25 ഇ​ന പ്ര​ത്യേ​ക പ​രി​പാ​ടി​ക​ളു​മാ​യി ജി​ല്ല മി​ഷ​ൻ മു​ന്നേ​റു​ക​യാ​ണ്. എ​ല്ലാ പ​ഞ്ചാ​യ​ത്തി​ലും ബ​ഡ്സ്, 50 വ​യ​സ്സി​ന് താ​ഴെ​യു​ള്ള മു​ഴു​വ​ൻ വ​നി​ത​ക​ളെ​യും എ​സ്.​എ​സ്.​എ​ൽ.​സി യോ​ഗ്യ​രാ​ക്കാ​നു​ള്ള ‘യോ​ഗ്യ’ പ​ദ്ധ​തി, ജ​ന​കീ​യ ഹോ​ട്ട​ൽ ബ്രാ​ൻ​ഡി​ങ്, ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​ത ഡ്രൈ​വ്, ഒ​രു ല​ക്ഷം പേ​രു​ടെ ര​ക്ത​ദാ​ന ഡ​യ​റ​ക്ട​റി, ലേ​ബ​ർ ബാ​ങ്ക് മു​ഖേ​ന 10,000 വ​നി​ത​ക​ൾ​ക്ക് ജോ​ലി തു​ട​ങ്ങി​യ​വ​യാ​ണ്​ പ്ര​ത്യേ​ക പ​ദ്ധ​തി​ക​ൾ. ജി​ല്ല​യി​ലെ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റെ മു​ന്നി​ലാ​ണ്. ഇ​നി​യു​മ​ത്​ തു​ട​രാ​നാ​വു​മെ​ന്ന​ണ്​ പ്ര​തീ​ക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kudumbashreequarter century
News Summary - Kudumbashree as a group of achievements; For a quarter of a century
Next Story