കേളപ്പജിയുടെ ഓർമകൾക്ക് 49; സ്മാരകങ്ങൾ തകർച്ചയിൽ
text_fieldsകുറ്റിപ്പുറം: തവനൂരിൽ കെ. കേളപ്പൻ പണികഴിപ്പിച്ച കസ്തൂർബ ബാലികാസദനം നിലം പൊത്താറായി. മഹാത്മാഗാന്ധിയുടെ ഭാര്യ കസ്തൂർബയുടെ ഓർമകളുറങ്ങുന്ന കെട്ടിടം അധികൃതരുടെ നിസംഗതയിൽ നാശത്തിെൻറ വക്കിലാണ്. പട്ടികജാതിയിൽപ്പെട്ട ബാലികമാർക്ക് താമസിച്ചു പഠിക്കാൻ കെ. കേളപ്പൻ പണികഴിപ്പിച്ചതാണ് കെട്ടിടം.
സർവോദയപുരം ഗാന്ധി സ്മാരകത്തിനു കീഴിലുള്ള 25 സെൻറിലാണ് കേന്ദ്രം പ്രവർത്തിച്ചത്. 1965ൽ കെട്ടിടത്തിെൻറ നിർമാണം പൂർത്തിയായി. ഓഫിസടക്കം ആറു മുറികളും മറ്റ് സൗകര്യങ്ങളും കെട്ടിടത്തിലുണ്ടായിരുന്നു. 1975ൽ കോഴിക്കോട് പുതിയറയിൽ പ്രവർത്തിച്ച കസ്തൂർബ ബാലികാസദനത്തിലെ അന്തേവാസികളെ പിന്നീട് ഇങ്ങോട്ട് മാറ്റി. 1995 വരെ കസ്തൂർബ സേവാസദനം ഈ കെട്ടിടത്തിൽ പ്രവർത്തിച്ചു.
താമസിക്കാൻ കുട്ടികളെ കിട്ടാതായതോടെ കേന്ദ്രത്തിെൻറ പ്രവർത്തനം നിലച്ചു. തുടർന്ന് തവനൂരിലേക്ക് അനുവദിച്ച സർക്കാർ ആശുപത്രി ഏറെക്കാലം ഈ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നു. കെ. കേളപ്പൻ ഏറെ നാൾ ഈ കെട്ടിടത്തിൽ താമസിച്ചിരുന്നു. 20 വർഷം മുമ്പുവരെ സ്ഥാപനം നല്ല രീതിയിൽ പ്രവർത്തിച്ചിരുന്നു. പിന്നീട് കേന്ദ്രം പൂട്ടി. ഇന്ന് കേന്ദ്രം തകർന്ന് കാടുപിടിച്ചു കിടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.