കുറ്റിപ്പുറം പൊലീസിനെതിരെ സി.പി.എം
text_fieldsകുറ്റിപ്പുറം: സ്റ്റേഷനിലെ പൊലീസുകാർക്കെതിരെ വ്യാപക ആക്ഷേപവുമായി സി.പി.എം തവനൂർ ലോക്കൽ കമ്മിറ്റി രംഗത്ത്. തവനൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ്, ലോക്കൽ സെക്രട്ടറി, വാർഡ് മെംബർമാർ എന്നിവരോട് മോശം ഭാഷയിൽ പെരുമാറിയെന്ന ആക്ഷേപമാണ് നേതൃത്വം ഉന്നയിക്കുന്നത്.
കുറ്റിപ്പുറം സ്റ്റേഷൻ എസ്.എച്ച്.ഒ, അഡീഷനൽ എസ്.ഐ എന്നിവരെക്കുറിച്ചാണ് ആക്ഷേപം. തവനൂർ സ്വദേശി മണികണ്ഠൻ എന്ന വ്യക്തിയെ അകാരണമായി പൊലീസ് മർദിച്ചെന്നും പരാതിയുണ്ട്.
കുറ്റിപ്പുറം സ്റ്റേഷനിലെ പൊലീസുകാരുടെ വീഴ്ചയാണ് തൊട്ടടുത്ത ദിവസങ്ങളിൽ തനിച്ച താമസിച്ച വയോധികർ കൊലപ്പെടാൻ കാരണമെന്നും സർക്കാറിെൻറ പ്രഖ്യാപിത നിലപാടിൽനിന്ന് വ്യതിചലിച്ച് സ്റ്റേഷനിലെ പൊലീസുകാർ പ്രവർത്തിക്കുന്നതായും ആരോപിച്ചു.
ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി, ജില്ല പൊലീസ് മേധാവി എന്നിവർക്ക് പരാതി നൽകി. കുറ്റിപ്പുറം പൊലീസിെൻറ ധിക്കാര നടപടി തുടർന്നാൽ പ്രത്യക്ഷ സമര പരിപാടികൾ നടത്താനും ലോക്കൽ കമ്മിറ്റി തീരുമാനിച്ചു. ലോക്കൽ സെക്രട്ടറി കെ.പി. വേണു, ഏരിയ കമ്മിറ്റി അംഗവും പഞ്ചായത്ത് വൈസ് പ്രസിഡൻറുമായ ശിവദാസൻ, ഏരിയ കമ്മിറ്റി അംഗം ജ്യോതി എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.