ജീവനക്കാർ കുറവ്; തവനൂർ സെൻട്രൽ ജയിൽ പ്രവർത്തനം താളംതെറ്റുന്നു
text_fieldsകുറ്റിപ്പുറം: ജീവനക്കാരുടെ അഭാവം കാരണം തവനൂർ സെൻട്രൽ ജയിലിന്റെ പ്രവർത്തനം താളംതെറ്റുന്നു. 162 തസ്തികക്ക് അനുവദിച്ച തവനൂർ സെൻട്രൽ ജയിലിൽ 62 ജീവനക്കാർ മാത്രമാണുള്ളത്. ജീവനക്കാരുടെ കുറവുകാരണം തടവുകാരെ നിയന്ത്രിക്കാൻ കഴിയാത്തത് ജയിലിൽ സംഘർഷങ്ങൾക്കിടയാക്കുന്നു.
ആവശ്യത്തിന് അസിസ്റ്റന്റ് പ്രിസൺ ഓഫിസർമാർ (എ.പി.ഒ) ഇല്ലാത്തതാണ് പ്രധാനപ്രശ്നം. തവനൂരിൽ 90 അസിസ്റ്റന്റ് പ്രിസൺ ഓഫിസർമാർ വേണ്ടിടത്ത് വെറും 27 പേരാണുള്ളത്. തടവുകാരെ നിയന്ത്രിക്കുക, സെല്ലുകളിലെയും ബ്ലോക്കുകളിലെയും നിരീക്ഷണം, ആശുപത്രിയിൽ കൊണ്ടുപോകൽ, ഗേറ്റ് കാവൽ എന്നിവയെല്ലാം എ.പി.ഒമാരുടെ ചുമതലയാണ്.
എട്ട് മാസങ്ങൾക്ക് മുമ്പ് അസി. പ്രിസൺ ഓഫിസർമാരെ 59 പേരെ നിയമിച്ചെങ്കിലും ഇവരെ മറ്റു ജയിലുകളിലേക്ക് മാറ്റി. ഇതിനുപുറമേ 14 അസി. സുപ്രണ്ട് വേണ്ടിടത്ത് ഏഴുപേർ മാത്രമേയുള്ളൂ. സ്റ്റാഫ് നഴ്സ്, നഴ്സിങ് അസിസ്റ്റന്റ്, ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ തസ്തികകളിൽ ആളില്ല. 706 അന്തേവാസികളെ ഉൾക്കൊള്ളാൻ കഴിയുന്ന സംസ്ഥാനത്തെ നാലാമത്തെ സെൻട്രൽ ജയിലിൽ ഫാർമസി അടക്കമുള്ള സംവിധാനങ്ങൾ ഇല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.