ചരിത്ര സ്മരണകളിൽ ചിതലരിക്കുന്നില്ല: രണ്ടര നൂറ്റാണ്ടിന് ശേഷം നാൾ മരംമുറി
text_fieldsകുറ്റിപ്പുറം: ചരിത്രപ്രസിദ്ധമായ മാമാങ്ക ഉത്സവത്തിൽ നിർമിക്കുന്ന സാമൂതിരിയുടെ താൽക്കാലിക കോവിലകവും തുറമുഖ കച്ചവടത്തിെൻറ മേധാവി ഷാ ബന്ദർ കോയയുടെ കോശ വീടുൾപ്പെടെയുള്ള മാമാങ്ക നിർമിതിക്കായിട്ടുള്ള മരങ്ങൾ മുറിച്ചിരുന്നത് മാങ്കുളത്തുനിന്നായിരുന്നു. ഇത് നാൾ മരംമുറി എന്ന പേരിലാണ് ചരിത്ര രേഖകളിൽ അറിയപ്പെടുന്നത്. സാമൂതിരിയുടെ പിന്തുടർച്ചാവകാശിയായ മൂന്നാൾപ്പാട് മുഖേന കാലടി ചേരിക്കൽ അധിപനായ ചെറിയാണത്ത് ഇളയതിനെ ചുമതല ഏൽപിച്ച് നടത്തിയിരുന്ന അനുഷ്ഠാന ചടങ്ങായിരുന്നു നാൾ മരംമുറി.
രണ്ടര നൂറ്റാണ്ടിന് ശേഷം ഇതിനെ അനുസ്മരിച്ച് ഡിസംബർ 22ന് തവനൂർ പഞ്ചായത്തിലെ മറവഞ്ചേരിക്കടുത്ത് മാങ്കുളത്താണ് ചടങ്ങുകളുടെ പുനരാവിഷ്കാരം നടത്തുന്നത്. ചടങ്ങിൽ ചരിത്ര -സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. ജനുവരി 20, 21, 22 തീയതികളിൽ റീ-എക്കൗയും മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും ചേർന്ന് നടത്തുന്ന മാമാങ്ക മഹോത്സവത്തിെൻറ ഭാഗമായി പുതു തലമുറക്ക് ചരിത്രവിജ്ഞാനം നൽകുക എന്നതാണ് ഇതിെൻറ ലക്ഷ്യം.
1882ൽ ഒക്ടോബർ 12ന് കാലടി ചേരിക്കലുള്ള മാങ്കുളങ്ങരയിൽ നടത്തിയ നാൾമരംമുറികളുടെ രേഖകൾ സാമൂതിരി കോവിലകത്തുനിന്ന് കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് മാമാങ്ക ഉത്സവ സ്വാഗതസംഘം ചെയർമാൻ ഉള്ളാട്ടിൽ രവീന്ദ്രൻ, മാമാങ്ക സംരക്ഷണ സമിതി വർക്കിങ് ചെയർമാൻ എം.കെ. സതീശ് ബാബു, കെ.കെ. അബ്ദുറസാഖ് ഹാജി, കെ.പി. കമറുൽ ഇസ്ലാം, സൽമാൻ പല്ലാർ, ചിറക്കൽ ഉമ്മർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. മാമാങ്കോത്സവത്തിെൻറ ബ്രോഷർ ആഴ്വാഞ്ചേരി തമ്പ്രാക്കൾ പ്രകാശനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.