പഴയ ബൈക്കുകൾ ഉപേക്ഷിക്കാൻ വരട്ടെ... 15,000 രൂപയുണ്ടെങ്കിൽ ഇലക്ട്രിക് ബൈക്കാക്കി മാറ്റാം
text_fieldsകുറ്റിപ്പുറം: അന്തരീക്ഷ മലിനീകരണവും ഇന്ധനവിലയും കുതിച്ചുയരുന്ന കാലഘട്ടത്തിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് ആവശ്യക്കാർ ഏറുകയാണ്. എന്നാൽ, ഇലക്ട്രിക് വാഹനം സ്വന്തമാക്കാനുള്ള െചലവ് ഒരു സാധാരണക്കാരന് വഹിക്കാൻ സാധിക്കാറില്ല. ഇതിനൊരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് കുറ്റിപ്പുറം എം.ഇ.എസ് എൻജിനീയറിങ് കോളജിലെ അവസാനവർഷ മെക്കാനിക്കൽ വിദ്യാർഥികൾ.
അഡാപ്റ്റിവ് െഡവലപ്മെൻറ് ഇലക്ട്രിക് മോട്ടോർ സൈക്കിൾ എന്ന ആശയമായാണ് ഉപയോഗിക്കുന്നത്. 15 വർഷം കഴിഞ്ഞ ഏതൊരു വാഹനവും റീ രജിസ്ട്രേഷൻ ചെയ്യേണ്ടതുണ്ട്. ഇങ്ങനെ രജിസ്ട്രേഷൻ ചെയ്യേണ്ടതോ എൻജിൻ ഭാഗങ്ങൾ നശിച്ചുപോയതോ ആയ ഇരുചക്രവാഹനങ്ങൾ പരിഷ്കരിച്ച് ഇലക്ട്രിക് ബൈക്ക് ആക്കുക എന്നതാണ് ഇവരുടെ ആശയം. അതുപോലെ ഇലക്ട്രിക് വാഹനങ്ങളുടെ കാര്യക്ഷമത പെട്രോൾ വാഹനങ്ങളെക്കാൾ പതിന്മടങ്ങാണ്. നിലവിൽ മാർക്കറ്റിൽ 60,000 രൂപ മുതൽ ലക്ഷങ്ങൾ വിലമതിക്കുന്ന ഇലക്ട്രിക് സ്കൂട്ടറുകൾ ഉണ്ട്. പക്ഷേ 15,000 രൂപ െചലവിൽ ഏതൊരു ബൈക്കിനെയും ഇലക്ട്രിക് പതിപ്പിലേക്ക് മാറ്റാൻ സാധിക്കുമെന്നാണ് വിദ്യാർഥികൾ പറയുന്നത്.
വീട്ടിൽ തന്നെ ചാർജ് ചെയ്യാൻ പറ്റുന്നവയാണ് ഇവ. കുറഞ്ഞ െചലവിൽ ഗിയർ ഉള്ള ഒരു ഇലക്ട്രിക് ബൈക്ക് എന്നതാണ് ഇവരുടെ സങ്കൽപം.മെക്കാനിക്കൽ വിദ്യാർഥികളായ ആദിൽ അലി, സി.പി. ആദിൽ, അഥിൻ ഗോപുജ്, കെ.എം. അഫ്സൽ മുഹമ്മദ് എന്നിവർ ചേർന്നാണ് പെട്രോളിൽ ഓടിയിരുന്ന ബജാജിെൻറ ബൈക്കിനെ ഇലക്ട്രിക് ബൈക്കാക്കി മാറ്റിയത്. കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയൺമെൻറിെൻറ ഫണ്ടിങ് ലഭിച്ച പ്രോജക്ടാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.