മനുഷ്യനെത്താൻ സാധിക്കാത്ത ഇടങ്ങളിൽ തീയണക്കാം; റോബോട്ടുമായി വിദ്യാർഥികൾ
text_fieldsകുറ്റിപ്പുറം: മനുഷ്യന് എത്തിച്ചേരാൻ സാധിക്കാത്ത ഇടങ്ങളിലെത്തി തീയണക്കാൻ കഴിയുന്ന ഫയർ ഫൈറ്റിങ് റോബോട്ടിനെ വികസിപ്പിച്ചെടുത്ത് വിദ്യാർഥികൾ. കുറ്റിപ്പുറം എം.ഇ.എസ് എൻജിനീയറിങ് കോളജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് അവസാന വർഷ വിദ്യാർഥികളാണ് റോബോട്ടിനെ വികസിപ്പിച്ചത്.
ടണൽപോലുള്ള സ്ഥലങ്ങളിൽ തീപിടിത്തമുണ്ടായാൽ സെൻസറുകളിലൂടെ അപകടം തിരിച്ചറിഞ്ഞ് സ്വയം വാട്ടർ പമ്പിങ് സിസ്റ്റം പ്രവർത്തിപ്പിച്ച് തീയണക്കാൻ കഴിയുമെന്നതാണ് പ്രത്യേകത.കടന്നുപോകുന്ന വഴിയിലെ തടസ്സങ്ങൾ സെൻസറുകളുടെ സഹായത്തോടെ തിരിച്ചറിഞ്ഞ് സുഗമമായ വഴി തിരഞ്ഞെടുക്കാനും ഇതിന് സാധിക്കും.
ഓട്ടോമാറ്റിക്, സെമി ഓട്ടോമാറ്റിക് രീതിയിലും റിമോർട്ട് ഉപയോഗിച്ചും റോബോട്ട് പ്രവർത്തിപ്പിക്കാം. പെട്രോൾ റിഫൈനറികൾ, ന്യൂക്ലിയർ പവർപ്ലാന്റ്, കെമിക്കൽ ഫാക്ടറി തുടങ്ങിയിടങ്ങളിൽ ഉപകാരപ്രദമാകും. രായ ഫയർ ഫൈറ്റിങ് റോബോട്ട് എന്നാണ് പേരിട്ടിരിക്കുന്നത്. അധ്യാപകരായ ഡോ. രേണുക, നെസിഹത് എന്നിവരുടെ മേൽനോട്ടത്തിൽ വിദ്യാർഥികളായ മുഹമ്മദ് അലി, മുഹമ്മദ് സഫ്‌വാൻ, ഷജീഹ് ബഷീർ പാറക്കൽ, റിൻഷ എന്നിവർ ചേർന്നാണ് അവസാന വർഷ പ്രോജക്ടിന്റെ ഭാഗമായി റോബോട്ടിനെ വികസിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.