തവനൂർ സെൻട്രൽ ജയിൽ നിർമാണം അവസാനഘട്ടത്തിൽ
text_fieldsകുറ്റിപ്പുറം: തവനൂർ സെൻട്രൽ ജയിൽ ഈ വർഷം അവസാനം തുറക്കും. കേരളത്തിൽ ഏറ്റവും വലുതും നാലാമത്തേതുമായ സെൻട്രൽ ജയിലാകുമിത്. സംസ്ഥാന സർക്കാർ നിർമിക്കുന്ന ആദ്യത്തെ സെൻട്രൽ ജയിൽ പദ്ധതിയാണ് തവനൂരിലേത്.
ജയിലിെൻറ ഇലക്ട്രിക്കൽ, അഗ്നിസുരക്ഷ ജോലികൾ എന്നിവ പൂർത്തിയായി. ജല അതോറിറ്റി മുഖേന കുടിവെള്ള കണക്ഷൻ ലഭിച്ചിട്ടുണ്ട്. ഇതിനു പുറമെ ഭാരതപ്പുഴയിൽനിന്ന് നേരിട്ട് വെള്ളമെത്തിക്കുന്നതിനുള്ള പ്രവൃത്തികളും നടക്കുന്നുണ്ട്. അവസാന ഘട്ട പെയിൻറിങ് ജോലികൾ പുരോഗമിക്കുകയാണ്. ഇവിടേക്ക് ആവശ്യമായ ഉദ്യോഗസ്ഥരെയെല്ലാം നിയമിച്ചുകഴിഞ്ഞു.
മറ്റു സെൻട്രൽ ജയിലുകളിൽ 1300 തടവുകാരെ പാർപ്പിക്കാനേ സൗകര്യമുള്ളൂ. എന്നാൽ, തവനൂരിൽ 2000 തടവുകാരെ ഉൾക്കൊള്ളാൻ സൗകര്യമുണ്ട്. നാലു വർഷം മുമ്പ് തവനൂർ കുരടയിൽ എട്ടേക്കറോളം വരുന്ന ജയിൽ വകുപ്പിെൻറ ഭൂമിയിൽ 2.36 ഏക്കറിനുള്ളിലാണ് ജയിൽ കെട്ടിടം നിർമിച്ചത്. 17 കോടി രൂപ ചെലവിൽ ചുറ്റുമതിലോടെ നിർമിച്ച കെട്ടിട സമുച്ചയത്തിൽ അടിസ്ഥാന സൗകര്യമില്ലാത്തതിനെ തുടർന്ന് പ്രവർത്തനം ആരംഭിക്കാനാകാതെ അടച്ചിടുകയായിരുന്നു. തുടർന്ന് 14.75 കോടി രൂപ അനുവദിച്ചാണ് രണ്ടാംഘട്ട നിർമാണം ആരംഭിച്ചത്.
രണ്ടാം നില കെട്ടിടവും അടുക്കള, ഓഫിസ്, സന്ദർശന കേന്ദ്രം, വൈദ്യുതി, കുടിവെള്ളം, പെയിൻറിങ് തുടങ്ങിയവയുടെ നിർമാണമാണ് രണ്ടാം ഘട്ടത്തിൽ പൂർത്തിയായത്. ഡിസംബർ അവസാനം ഉദ്ഘാടനം നടക്കുമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.