കോവിഡ് പകർന്ന ആത്മബന്ധം, ഒരുവട്ടം കൂടി അവർ ഒത്തുചേർന്നു
text_fieldsകുറ്റിപ്പുറം: വ്യത്യസ്തമായൊരു ഒത്തുചേരലിനാണ് കുറ്റിപ്പുറം എം.ഇ.എസ് എൻജിനീയറിങ് കോളജ് വേദിയായത്. ഒപ്പം പഠിച്ചവരല്ല, ആത്മസുഹൃത്തകളുമല്ല, പക്ഷേ, ദിവസങ്ങളോളം ലോകത്തെ പിടിച്ചുകുലുക്കിയ മഹാമാരിക്കെതിരെ ഒറ്റ മനസ്സോടെ പോരാടിയവരാണ് ഒരുവട്ടം കൂടി ഒത്തുചേർന്നത്...
പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ കോവിഡ് ചികിത്സ തേടി രോഗമുക്തരായ അമ്പതോളം പേരാണ് വീണ്ടുഒത്തുകൂടിയത്.
പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് തൃക്കണാപുരം എം.ഇ.എസ് ബോയ്സ് ഹോസ്റ്റലിൽ ആരംഭിച്ച ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററിലെ ചികിത്സക്കുശേഷം രോഗമുക്തരായ ഇവർ വാട്സ്ആപ് കൂട്ടായ്മ രൂപവത്കരിക്കുകയായിരുന്നു.
സി.എഫ്.എൽ.ടി.സി അലുമ്നി കൂട്ടായ്മയുടെ നേതൃത്വത്തിൽ ചികിത്സ കേന്ദ്രത്തിന് 50,000 രൂപയുടെ മാസ്ക് ചടങ്ങിൽ കൈമാറി. തുടർന്ന് കൂട്ടായ്മ അംഗങ്ങളുടെ അനുഭവം പങ്കുവെച്ചു. ബ്ലോക്ക് പ്രസിഡൻറ് കെ. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് അഡ്വ. പി.പി. മോഹൻദാദ് അധ്യക്ഷത വഹിച്ചു. ക്യാമ്പിൽ മികച്ച പ്രവർത്തനം നടത്തിയ മെഡിക്കൽ ഓഫിസർ അഫ്സൽ അലി, മെഡിക്കൽ ഓഫിസർ ഇൻചാർജ് ഡോ. ഒ.കെ. അമീന, വളൻറിയർ ക്യാപ്റ്റൻ ഷിനോയ്ജിത്ത് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ബി.ഡി.ഒ എം.പി. രാംദാസ്, ഹെഡ് അക്കൗണ്ടൻറ് പി.വി. സജികുമാർ, ഹെൽത്ത് സൂപ്പർവൈസർ ജയപ്രകാശ്, പി.ആർ.ഒ സി. സൈനബ, കോഓഡിനേറ്റർ മുരളീധരൻ എന്നിവർ സംസാരിച്ചു. ഓൺലൈനിലൂടെ ജില്ല മെഡിക്കൽ ഓഫിസർ ഡോ. സക്കീനയും കോവിഡ് ജില്ല നോഡൽ ഓഫിസർ ഷിനാസ് ബാബു തുടങ്ങിയവരും സംബന്ധിച്ചു. കൂട്ടായ്മ അംഗങ്ങളായ മണികണ്ഠൻ, കാസിം, റാഫി പൊന്നാനി, സുധീർ, ഉവൈസ്, മനാഫ് പൊന്നാനി, ജാബിർ കൊക്കൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.