കുടിവെള്ള പദ്ധതിക്ക് സ്ഥലം കൈമാറി മാതൃകയായി
text_fieldsകുടിവെള്ള പദ്ധതിക്കായി മൂന്ന് സെൻറ് സ്ഥലത്തിെൻറ
രേഖ കോരാത്ത് മേലേതിൽ ഹംസ ഹാജി കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വസീമ വേളേരിക്ക് കൈമാറുന്നു
കുറ്റിപ്പുറം: താലൂക്ക് ആശുപത്രിയുടെ കുടിവെള്ള പദ്ധതിക്കായി മൂന്ന് സെൻറ് സ്ഥലം വിട്ടുനൽകി മാതൃകയായി. കോരാത്ത് മേലേതിൽ ഹംസ ഹാജിയാണ് സ്ഥലം വിട്ടുനൽകി നാടിെൻറ ആഗ്രഹത്തിെനാപ്പം നിന്നത്. സ്ഥലത്തിെൻറ രേഖകൾ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വസീമ വേളേരിക്ക് കൈമാറി.
ജില്ല പഞ്ചായത്ത് മെംബർ മൂർക്കത്ത് ഹംസ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡൻറ് കെ.ടി. ആസാദ്, കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡൻറ് റംല, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ റിംഷാനി മോൾ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ചിറ്റകത്ത് ആയിഷ, പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിദ്ദീഖ് പരപ്പാര, ബ്ലോക്ക് മെംബർ സഹീർ മാസ്റ്റർ, മെംബർമാരായ ഫസൽ അലി സഖാഫ് തങ്ങൾ, ജയകുമാർ, എച്ച്.എം.സി മെംബർമാരായ ലുക്മാൻ തങ്ങൾ, പാറക്കൽ ബഷീർ, കൈപ്പള്ളി അബ്ദുല്ല കുട്ടി, മഠത്തിൽ ശ്രീകുമാർ, വി.വി. രാജേന്ദ്രൻ, ഷമീർ തടത്തിൽ, സി.വി. മുസ്തഫ, ബി.ഡി.ഒ റഷീദ്, മനോജ് കുമാർ, താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫിസർ ഡോ. അലിയാമു, പി.ആർ.ഒ ഗ്ലാഡ്സ്റ്റൺ തുടങ്ങിയവർ സന്നിഹിതരായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.