വിദ്യാർഥിക്ക് മൂന്ന് തവണ കോവിഡ് വാക്സിൻ കുത്തിവെച്ചതായി പരാതി
text_fieldsകുറ്റിപ്പുറം: 15കാരന് മിനിറ്റുകളുടെ ഇടവേളയിൽ മൂന്ന് തവണ കോവിഡ് വാക്സിൻ കുത്തിവെച്ചതായി പരാതി. കുറ്റിപ്പുറം മുടാൽ എം.എം സ്കൂളിൽ പഠിക്കുന്ന വരിക്കൽ പുലാക്കൽ മജുനുവാദിന്റെ മകൻ ജാസിൻ ജാവാദിനാണ് ദുരനുഭവമുണ്ടായത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ കുറ്റിപ്പുറം താലൂക്കാശുപത്രിയിൽ വെച്ചാണ് വിദ്യാർഥി കോവിഡ് കുത്തിവെപ്പ് എടുത്തത്.
മൂന്നാം തവണ കുത്തിവെപ്പ് എടുക്കുന്നത് കണ്ട സമീപത്ത് ഉണ്ടായിരുന്ന മറ്റൊരു വിദ്യാർഥി ഇക്കാര്യം ആരോഗ്യ പ്രവർത്തകയുടെ ശ്രദ്ധയിൽപ്പെടുത്തി. എന്നാൽ അത് കുഴപ്പമില്ലെന്ന് പറഞ്ഞ് ആരോഗ്യ പ്രവർത്തക തള്ളി കളഞ്ഞു. പിന്നിട് വിദ്യാർഥി വീട്ടിലെത്തി ഇക്കാര്യം പറഞ്ഞതോടെയാണ് വിഷയമായത്. വീട്ടുകാർ പരിശോധിച്ചപ്പോൾ മൂന്ന് തവണ കുത്തിവെച്ചതിന്‍റെ അടയാളം കണ്ടു. തുടർന്ന് താലൂക്ക് ആശുപത്രിയിൽ എത്തി മെഡിക്കൽ ഓഫിസറോട് കാര്യം അന്വേഷിച്ചപ്പോൾ അങ്ങനെയുണ്ടായില്ല എന്ന് പറഞ്ഞ് നിഷേധിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് വീട്ടുകാർ പറയുന്നു.
വാക്കു തർക്കത്തിനൊടുവിൽ വിദ്യാർഥിയെ താലൂക്കാശു പത്രിയിൽ പ്രവേശിപ്പിച്ച് 24 മണിക്കൂർ നിരീക്ഷിക്കാൻ തീരുമാനിച്ചു. മാസങ്ങൾക്ക് മുൻപ് വാക്സിനെടുത്ത ശേഷം അനുഭവപ്പെട്ട അലർജിയെ തുടർന്ന് കുത്തിവെപ്പ് എടുത്ത അസ്ന എന്ന യുവതി മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു പരാതി ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.