മൂന്നക്ക ലോട്ടറി വിൽപന: യുവാവ് അറസ്റ്റില്‍
text_fieldsകുറ്റിപ്പുറം: അനധികൃതമായി മൂന്നക്കലോട്ടറി വിൽപന നടത്തിയ ആള് അറസ്റ്റില്‍. കുറ്റിപ്പുറത്ത് മഞ്ജു എന്ന പേരില്‍ ലോട്ടറി വില്പന കട നടത്തുന്ന മാങ്ങാട്ടൂര്‍ സ്വദേശി പണ്ടാരക്കണ്ടത്ത് സുമേഷിനെയാണ് (28) കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മൂന്നുവര്‍ഷമായി ഇയാള്‍ ലോട്ടറി വില്പനയുടെ മറവില്‍ എഴുത്ത് ലോട്ടറി നടത്തിവരുകയാണ്. ഇതേ കുറ്റത്തിന് നേരത്തേയും സുമേഷിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുക്കുന്ന എല്ലാ ദിവസവും 50 രൂപ വീതം ഈടാക്കിയാണ് ആളുകള്‍ക്ക് എഴുത്ത് ലോട്ടറി വില്പന നടത്തിയിരുന്നത്. ഭാഗ്യക്കുറിയില്‍ ഒന്നാം സമ്മാനം ലഭിക്കുന്ന നമ്പറിെൻറ അവസാനത്തെ മൂന്നക്കമാണ് എഴുതി നല്‍കുക.
ഒന്നാം സമ്മാനമായി 25,000 രൂപയാണ് നല്‍കിയിരുന്നത്. 38,000 രൂപയോളം ഇയാളില്‍നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.