മലപ്പുറം ജില്ലയിൽ മഴ ലഭ്യതയിൽ കുറവ്
text_fieldsമലപ്പുറം: 2022 ജൂണിനെ അപേക്ഷിച്ച് 2023 ജൂൺ 15 വരെയുള്ള കണക്ക് പ്രകാരം ജില്ലയിൽ പെയ്ത മഴയുടെ അളവിൽ കുറവ്. 2022ൽ ജൂൺ 15 വരെ 59.4 മില്ലി മീറ്റർ മഴ ലഭിച്ചെങ്കിൽ ഇത്തവണ 47.8 മി.മീറ്റർ മഴയാണ് ഇതുവരെ ജില്ലയിൽ പെയ്തത്. 11.6 മി. മീറ്റർ മഴയുടെ കുറവാണ് മുൻ വർഷത്തെ അപേക്ഷിച്ച് ജില്ലക്ക് ലഭിച്ചത്. 2022 ജൂൺ മാസത്തിൽ 11 (10.6 മി.മീറ്റർ) ,12 (39 മി.മീ), 16 (45 മി.മീ), 22 (50.4 മി.മീ), 24 (17.8 മി.മീ), 25 (13.4 മി.മീ), 26 (25.4 മി.മീ), 28 (18.4 മി.മി), 29 ( 19 മി.മി), 30 (23.6 മി.മി) തീയതികളിൽ മികച്ച മഴയാണ് ലഭിച്ചത്.
കഴിഞ്ഞ വർഷം ജൂണിലാകെ 296.2 മി.മി മഴ കിട്ടിയിട്ടുണ്ട്. 2023 ജൂൺ 15 വരെയുള്ള കണക്ക് പ്രകാരം 11 (15 മി.മീ), 12 (17.2 മി.മീ), 14 (13.2 മി.മീ) തീയതികളിൽ മാത്രമാണ് കാര്യമായ മഴ കിട്ടിയത്. ഇതിൽ ഒന്ന് മുതൽ എട്ട് വരെയും 13, 15 തീയതികളിലും ഒരു തള്ളി മഴപോലും ലഭിച്ചിട്ടില്ലെന്ന് കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്ക് പറയുന്നു.
2020 മുതൽ 2022 വരെ ഓരോ വർഷത്തെ ജൂൺ മാസക്കെ കണക്ക് പരിശോധിക്കുമ്പോൾ 2020ൽ 418.6 മി.മി മഴ കിട്ടി. 2021ൽ 252 മി.മി മഴയും കിട്ടിയിട്ടുണ്ട്. മുൻ വർഷങ്ങളുടെ കണക്ക് പരിശോധിക്കുമ്പോൾ 2023ൽ ഏപ്രിൽ, മേയ് മാസങ്ങളിലും ജില്ലയിൽ ലഭിച്ച മഴയുടെ തോത് വളരെ കുറവാണ്. 2020ൽ ഏപ്രിൽ മാസത്തിൽ 86.6 മി.മി മഴ കിട്ടിയിരുന്നു. 2021ൽ 72.4 മി.മി, 2022ൽ 76.4 മി.മി എന്നിങ്ങനെയും കിട്ടി. എന്നാൽ 23ൽ ആകെ വേനൽ മഴയായി 27.4 മി.മീ ആണ് ലഭിച്ചത്.
മേയ് മാസങ്ങളുടെ മുൻ വർഷങ്ങളുടെ കണക്കുകൾ പരിശോധിക്കുമ്പോഴും ഇതേ സാഹചര്യമാണ്. 2020 മേയ് മാസത്തിൽ ജില്ലയിൽ 158.6 മി.മീ മഴ കിട്ടിയിട്ടുണ്ട്. 2021ൽ ലഭിക്കുന്ന മഴയുടെ തോത് ഉയർന്ന് 311.4 ആയി. 2022ൽ 296.8 മി.മീ മഴ കിട്ടിയപ്പോൾ ഇത്തവണ 80.8 മി.മീ മഴയാണ് വേനലിൽ ആകെ കിട്ടിയത്. എന്നാൽ മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ മാർച്ചിൽ കൂടുതൽ മഴ കിട്ടിയുണ്ട്. 2020ൽ 14.4 മി.മീ, 2021ൽ തീരെ മഴയില്ല, 2022ൽ 15 മി.മീ മഴ മാത്രം കിട്ടിയപ്പോൾ ഇത്തവണ 35.6 മി.മീ മഴയാണ് കിട്ടിയത്. കണക്ക് പ്രകാരം 2020ൽ ഡിസംബർ വരെ 2,168.30 മി.മീയും 2021ൽ ഡിസംബർ വരെ 2,477.50 മി.മിയും 2022ൽ ഡിസംബർ വരെ 2,275 മി.മീയും മഴ കിട്ടിയിട്ടുണ്ട്.
മഴയുടെ കണക്ക്
ജനുവരി മുതൽ ജൂൺ വരെ
- 2020- ജനുവരി(00), ഫെബ്രുവരി (12.6), മാർച്ച് (14.4), ഏപ്രിൽ (86.6)േമയ് (158.6), ജൂൺ (418)
- 2021- ജനുവരി(60.4), ഫെബ്രുവരി (00), മാർച്ച് (00), ഏപ്രിൽ (72.4), മേയ് (331.4), ജൂൺ (252)
- 2022- ജനുവരി(00), ഫെബ്രുവരി (00), മാർച്ച് (15), ഏപ്രിൽ (76.4), മേയ് (296.8), ജൂൺ (296.2)
- 2023- ജനുവരി(3.6), ഫെബ്രുവരി (00), മാർച്ച് (35.6), ഏപ്രിൽ (27.4), മേയ് (80.8), ജൂൺ 15വരെ (47.8)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.