അഭ്യൂഹം പടരുന്നു; പുലി ഭീതിയിൽ മനങ്ങനാട്
text_fieldsപുലാമന്തോൾ: അഭ്യൂഹങ്ങൾ ദിനംപ്രതി പടരാൻ തുടങ്ങിയതോടെ പുലി ഭീതി ചെമ്മലശ്ശേരി മനങ്ങനാട് പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്നു. ചെമ്മലശ്ശേരി, മനങ്ങനാട്, പുലാമന്തോൾ ഗ്രാമ പഞ്ചായത്ത് ആയുർവേദ ആശുപത്രി പരിസരങ്ങളിലും കൈലാസ് കുന്ന് ഭാഗങ്ങളിലുമാണ് അജ്ഞാത ജീവിയെ കണ്ടെത്തിയതായി പറയുന്നത്. മനങ്ങനാട്ടെ പഞ്ചായത്ത് ഹെൽത്ത് സബ് സെൻററിന് തൊട്ടടുത്ത് താമസിക്കുന്ന സുബ്രഹ്മണ്യനാണ് വെള്ളിയാഴ്ച രാത്രി 10.30ന് വീടിെൻറ സിറ്റൗട്ടിലിരിക്കുമ്പോൾ ഇരയെ ഓടിച്ചിട്ട് പിടിക്കാൻ ശ്രമിക്കുന്ന ജീവിയെ കണ്ടതായി പറയുന്നത്.
വിളക്കിെൻറ വെട്ടം കുറവായതിനാൽ ജീവി എന്താണെന്ന് മനസ്സിലായില്ലെന്നും ഇയാൾ പറയുന്നു. ശനിയാഴ്ച രാവിലെ കാൽപാടുകളും കണ്ടെത്തി.കൂടാതെ പ്രദേശവാസികളായ വെളുത്തേങ്ങാടൻ അബൂബക്കർ, തെക്കേതിൽ ഇസ്മാഈൽ, കല്ലെതൊടി മുസ്തഫ തുടങ്ങിയവരും വ്യാഴാഴ്ച രാത്രി വീട്ടുവളപ്പിലും മതിലിൽ കയറിയ നിലയിലും അജ്ഞാത ജീവിയെ കണ്ടതായി പറയുന്നു.
15 ദിവസങ്ങൾക്ക് മുമ്പ് കുറുക്കനെ വേട്ടയാടാൻ ശ്രമിക്കുന്ന ഈ ജീവിയെ കുട്ടികളാണത്രെ ആദ്യമായി കണ്ടെത്തിയത്.ദിവസങ്ങൾക്ക് ശേഷം വയലിൽ വെച്ച് രാത്രി 10ന് കുറുക്കെൻറ പിറകെ ഓടുന്ന ഈ ജീവിയെ ദേവദാസൻ എന്ന കർഷകൻ കണ്ടിരുന്നതായും അതൊരു കാട്ടുപൂച്ചയാണെന്നാണ് തോന്നിയതെന്നും പറയുന്നു.
നാട്ടുകാർ പറഞ്ഞത് പ്രകാരം വാർഡ് മെംബർ എം.കെ. മൈമൂന സ്ഥലം സന്ദർശിച്ചു. കഴിഞ്ഞ ദിവസം തെക്കേതിൽ ഇസ്മായിലിെൻറ വീട്ടുവളപ്പിൽ നിന്നും വെള്ളിയാഴ്ച രാത്രി സുബ്രഹ്മണ്യെൻറ വീട്ടുവളപ്പിൽ നിന്നും അഞ്ജാത ജീവിയുടേതെന്ന് തോന്നുന്ന കാൽപാടുകളും കണ്ടെത്തിയതായി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.