ബസ് കാത്തിരിക്കാം ഇനി ബസിൽതന്നെ...
text_fieldsമലപ്പുറം: കെ.എസ്.ആർ.ടി.സി ഉടൻ ആരംഭിക്കാനിരിക്കുന്ന തിരുവനന്തപുരം-കോഴിക്കോട് ബൈപാസ് റൈഡറുകളിൽ യാത്ര ചെയ്യാൻ സീറ്റ് റിസർവ് ചെയ്ത യാത്രക്കാർ പ്രധാന സ്റ്റോപ്പുകളിൽ കാത്തിരിക്കുക പ്രത്യേകം തയാറാക്കിയ ബസുകളിൽ.
ബൈപാസ് സ്റ്റേഷൻ ബസുകൾ (ഫീഡർ സ്റ്റേഷൻ ബസുകൾ) എന്നാണ് ഇവയുടെ പേര്. റിസർവ് ചെയ്തവരെ ഫീഡർ ബസുകളിൽ മലപ്പുറം ഡിപ്പോയിൽനിന്ന് കോട്ടക്കൽ ചങ്കുവെട്ടിയിലും പൊന്നാനി സബ് ഡിപ്പോയിൽനിന്ന് എടപ്പാളിലും എത്തിക്കും.
തുടർന്ന് ബൈപാസ് റൈഡറുകൾ കാത്ത് ഇവർ ബൈപാസ് സ്റ്റേഷൻ ബസുകളിൽ ഇരിക്കും.
പരിമിതമായ സ്റ്റോപ്പുകൾ മാത്രമുള്ള ബൈപാസ് റൈഡറുകൾ ബൈപാസുകൾ വഴി മാത്രമാണ് കടന്നുപോവുക. കോഴിക്കോട്ടുനിന്ന് ട്രെയിനെത്തുന്നതിനേക്കാൾ വേഗത്തിൽ യാത്രക്കാരെ തിരുവനന്തപുരത്തും തിരിച്ചും എത്തിക്കുമെന്നാണ് കെ.എസ്.ആർ.ടി.സി അവകാശപ്പെടുന്നത്. ഓരോ മണിക്കൂർ ഇടവിട്ട് ബസ് ഉണ്ടാവും.
ഇതിലേക്ക് റിസർവ് ചെയ്തവരെ ചങ്കുവെട്ടിയിലും എടപ്പാളിലും സ്ഥിരമായി നിർത്തിയിടുന്ന ബൈപാസ് സ്റ്റേഷൻ ബസുകളിലേക്ക് മലപ്പുറത്തുനിന്നും പൊന്നാനിയിൽനിന്നും എത്തിക്കും. 30 പേർക്ക് ഇരിക്കാനാണ് സൗകര്യം. ഫാൻ, കുടിവെള്ളം, ഫോൺ ചാർജ് ചെയ്യാൻ സംവിധാനം തുടങ്ങിയവ സ്റ്റേഷൻ ബസുകളിലുണ്ടാവും. പഴയ ബസുകൾ രൂപമാറ്റം വരുത്തിയാണ് ഇവ ഒരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.