ഇനി പ്രകാശം പരക്കും...
text_fieldsമലപ്പുറം: നിയോജക മണ്ഡലത്തിൽ വൈദ്യുതി വകുപ്പിന് കീഴിൽ നടപ്പാക്കുന്ന വിവിധ വോൾട്ടേജ് ഇംപ്രൂവ്മെന്റ് പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാനും ആവശ്യമായ സ്ഥലങ്ങളിൽ ട്രാൻസ്ഫോർമർ, ത്രീ ഫേസ് ലൈനുകൾ എന്നിവ സ്ഥാപിക്കാനും തീരുമാനിച്ചു.
നിയോജക മണ്ഡലത്തിലെ വൈദ്യുതി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ വിളിച്ചുചേർത്ത യോഗം പി. ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു.
സമ്പൂര്‍ണ വൈദ്യുതീകരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുക, ബി.പി.എൽ കണകക്ഷനുകൾ വേഗത്തിലാക്കുക, മെറ്റീരിയൽസ് ക്ഷാമം പരിഹരിക്കുക, ആർ.ഡി.എസ്.എസ് പദ്ധതി പ്രകാരമുള്ള 2021-22 വർഷത്തെ പ്രവൃത്തികളുടെ ടെണ്ടർ ജോലികൾ പൂർത്തീകരിക്കുക, മൂന്നു സെക്ഷനുകളിലായി പ്രവർത്തിക്കുന്ന പുൽപറ്റ പഞ്ചായത്തിൽ പൂക്കൊളത്തൂർ ആസ്ഥാനമായി പുതിയ സെക്ഷൻ ഓഫിസ് സ്ഥാപിച്ച് ഒറ്റ സെക്ഷൻ ഓഫിസിനു കീഴിലാക്കുക, നാലു സെക്ഷൻ പരിധിയിലുള്ള ആനക്കയം പഞ്ചായത്തിലെ എല്ലാ വാർഡുകളും ഒരു സെക്ഷൻ പരിധിയിലാക്കുക എന്നീ ആവശ്യങ്ങൾക്ക് പരിഹാരം കാണണമെന്ന് യോഗം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.