മദ്യശാല തീരുമാനത്തിനെതിരെ കെ.എസ്.ആർ.ടി.സി ഡിപ്പോ മാർച്ച്
text_fieldsമലപ്പുറം: കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ മദ്യശാല തുടങ്ങാനുള്ള സംസ്ഥാന സർക്കാറിെൻറ തീരുമാനത്തിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി മലപ്പുറം ഡിപ്പോയിലേക്ക് മാർച്ച് നടത്തി. ജില്ല പ്രസിഡൻറ് നാസർ കീഴുപറമ്പ് ഉദ്ഘാടനം ചെയ്തു. ഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ല പ്രസിഡൻറ് ഡോ. എ.കെ. സഫീർ മുഖ്യപ്രഭാഷണം നടത്തി. മലപ്പുറം മണ്ഡലം പ്രസിഡൻറ് ശാക്കിർ മോങ്ങം, സെക്രട്ടറി ടി. അഫ്സൽ, എ. സദറുദ്ദീൻ, അമീൻ മുരിങ്ങേക്കൽ എന്നിവർ സംസാരിച്ചു.
പെരിന്തൽമണ്ണ: കെ.എസ്.ആർ.ടി.സി ഡിപ്പോകളെ മദ്യഷോപ്പുകളാക്കാനുള്ള ഇടത് സർക്കാർ തീരുമാനം സാംസ്കാരിക കേരളത്തിന് അപമാനമാണെന്നും പൊതുസമൂഹം ഇതിനെതിരെ രംഗത്തുവരണമെന്നും വെൽഫെയർ പാർട്ടി ജില്ല വൈസ് പ്രസിഡൻ്റ് ശ്രീനിവാസൻ മേലാറ്റൂർ.
സംസ്ഥാന സർക്കാറിെൻറ മദ്യനയത്തിനെതിരെ പെരിന്തൽമണ്ണ കെ.എസ്.ആർ.ടി.സി ഡിപ്പോക്കു മുന്നിലെ പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല സെക്രട്ടറി നസീറ ബാനു, മണ്ഡലം പ്രസിഡൻറ് അഷ്റഫലി കട്ടുപ്പാറ, സെക്രട്ടറി എം.ഇ. ഷുക്കൂർ, പി.ടി. അബൂബക്കർ, വാർഡ് അംഗം പി.കെ. സലാം, പാർട്ടി കീഴാറ്റൂർ പഞ്ചായത്ത് പ്രസിഡൻറ് കെ. മുസ്തഫ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.