സാക്ഷരത പഠനം: ഫീസ് മലപ്പുറം നഗരസഭ നൽകും
text_fieldsമലപ്പുറം: നഗരസഭപ്രദേശത്തുനിന്ന് എസ്.എസ്.എൽ.സി, പ്ലസ് വൺ, പ്ലസ് ടു സാക്ഷരത പരീക്ഷക്ക് തുല്യത പരീക്ഷ എഴുതുന്നവരുടെ മുഴുവൻ ഫീസും വഹിക്കുന്ന പദ്ധതിക്ക് മലപ്പുറം നഗരസഭയിൽ തുടക്കം.
സംസ്ഥാന സാക്ഷരത മിഷൻ നടത്തുന്ന എസ്.എസ്.എൽ.സി, പ്ലസ് വൺ, പ്ലസ് ടു തുല്യത കോഴ്സുകൾക്ക് പഠിക്കുന്ന നഗരസഭ പ്രദേശവാസികളുടെ ഫീസാണ് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ നൽകുന്നത്. ഒരു വിദ്യാർഥിക്ക് എസ്.എസ്.എൽ.സിക്ക് 1900, പ്ലസ് വണിന് 2600, പ്ലസ് ടുവിന് 2200 രൂപയുമാണ് അടക്കുക.
സാക്ഷരത മിഷന് കീഴിൽ നടത്തുന്ന എസ്.എസ്.എൽ.സി, പ്ലസ് വൺ, പ്ലസ് ടു തുല്യത കോഴ്സുകളുടെ രജിസ്ട്രേഷന്റെ നഗരസഭതല ഉദ്ഘാടനം ചെയർമാൻ മുജീബ് കാടേരി നിർവഹിച്ചു. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ പി.കെ. അബ്ദുൽ ഹക്കീം അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷ സി.പി. ആയിഷാബി, കൗൺസിലർമാരായ പരി അബ്ദുൽ ഹമീദ്, മഹമൂദ് കോതേങ്ങൽ, സജീർ കളപ്പാടൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.