തദ്ദേശ തെരഞ്ഞെടുപ്പ്: മലപ്പുറത്ത് രണ്ടുതവണ ജയിച്ചവർക്ക് സി.പി.എമ്മിൽ സീറ്റില്ല
text_fieldsപൊന്നാനി: തദ്ദേശഭരണ തെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് സി.പി.എം ജില്ല കമ്മിറ്റിയുടെ റിപ്പോർട്ടിങ് പൂർത്തിയായി.
തുടർച്ചയായി രണ്ടുതവണ ജയിച്ചവർക്ക് മൂന്നാമതും സീറ്റ് നൽകേണ്ടെന്നാണ് തീരുമാനം. എന്നാൽ, ഒഴിവാക്കാനാകാത്തതാണെങ്കിൽ ഏരിയ കമ്മിറ്റികൾ മുഖേന ജില്ല കമ്മിറ്റിയുടെ അനുവാദം വാങ്ങി മത്സരിക്കാം. സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് മത്സരിക്കാൻ തടസ്സമില്ലെങ്കിലും ജയിച്ചാൽ അഞ്ചുവർഷം അവധിയെടുക്കണമെന്നാണ് ജില്ല കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നത്.
എന്നാൽ, ഇത്തരത്തിൽ മത്സരരംഗത്തെത്തിയാൽ സഹകരണ സ്ഥാപനങ്ങളിലെ സ്ഥാനക്കയറ്റത്തിന് ഇത് തടസ്സമാവുമെന്നതിനാൽ, മിക്കവരും പിന്മാറാനാണ് സാധ്യത.
ആശാ വർക്കർമാർ, കുടുംബശ്രീ അംഗങ്ങൾ എന്നിവർക്ക് മത്സരിക്കാമെന്നിരിക്കെ ഇവരും സ്ഥാനം രാജിവെക്കണം. ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ അത്യാവശ്യമെങ്കിൽ മാത്രം മത്സരിച്ചാൽ മതിയെന്നാണ് നിർദേശം. ഇത്തരത്തിൽ മത്സരിക്കുന്നവർക്ക് സ്ഥാനം രാജിവെച്ചശേഷമേ മത്സര രംഗത്തേക്കിറങ്ങാൻ കഴിയൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.