തദ്ദേശ ഉപതെരഞ്ഞെടുപ്പ്: സീറ്റുകൾ നിലനിർത്തി മുന്നണികൾ
text_fieldsമലപ്പുറം: ജില്ല പഞ്ചായത്ത് ഡിവിഷനടക്കം ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപന വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇരുമുന്നണികളും സീറ്റ് നിലനിർത്തി. ജില്ല പഞ്ചായത്തിന്‍റെ ആതവനാട് ഡിവിഷനില്‍ യു.ഡി.എഫ് സ്ഥാനാർഥി ബഷീര്‍ രണ്ടത്താണി 9026 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. 20,247 വോട്ടുകളാണ് ബഷീര്‍ രണ്ടത്താണി നേടിയത്.
സ്വതന്ത്ര സ്ഥാനാർഥി കെ.പി. അബ്ദുൽ കരീം 11,221 വോട്ടുകളും എസ്.ഡി.പി.ഐയുടെ അഷ്റഫ് പുത്തനത്താണി 2,499 വോട്ടുകളും ബി.ജെ.പിയുടെ വിജയകുമാര്‍ കാടാമ്പുഴ 2,111 വോട്ടുകളും നേടി.തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലെ ഒമ്പതാം വാർഡായ പാറക്കടവില്‍ യു.ഡി.എഫ് സ്ഥാനാർഥി സി.ടി. അയ്യപ്പന്‍ 2007 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
എൽ.ഡി.എഫ് സ്ഥാനാർഥിക്ക് 3814 വോട്ടുകളാണ് ലഭിച്ചത്. സ്വതന്ത്ര സ്ഥാനാർഥി കെ. ഭാസ്‌കരന് 1807 വോട്ടുകളും ബി.ജെ.പിയുടെ പ്രേമദാസന് 101 വോട്ടുകളും ലഭിച്ചു. കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് 12ാം വാര്‍ഡ് എടച്ചലത്തില്‍ യു.ഡി.എഫ് സ്ഥാനാർഥി മുഹ്സിനത്ത് 882 വോട്ടുകള്‍ നേടി വിജയത്തേരിലേറി. 59 വോട്ടാണ് ഭൂരിപക്ഷം. സ്വതന്ത്ര സ്ഥാനാർഥി ബുഷ്റ കവര്‍തൊടിയില്‍ 823 വോട്ടുകളും ബി.ജെ.പി സ്ഥാനാർഥി ധന്യ 60 വോട്ടുകളും നേടി.
മലപ്പുറം നഗരസഭയുടെ 11ാം വാർഡായ മൂന്നാംപടിയില്‍ എല്‍.ഡി.എഫ് സ്ഥാനാർഥി കെ.എം. വിജയലക്ഷ്മി 71 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. 446 വോട്ടുകളാണ് വിജയലക്ഷ്മി നേടിയത്. യു.ഡി.എഫ് സ്ഥാനാർഥി ജിതേഷ് ജി. അനില്‍ 375 വോട്ടുകളും ബി.ജെ.പിയുടെ കാര്‍ത്തിക ചന്ദ്രന്‍ 59 വോട്ടുകളും സ്വതന്ത്ര സ്ഥാനാർഥി വിജയലക്ഷ്മി 45 വോട്ടുകളും നേടി.
മഞ്ചേരി നഗരസഭയിലെ 16ാം വാര്‍ഡ് കിഴക്കേത്തലയില്‍ യു.ഡി.എഫ് സ്ഥാനാർഥി മുജീബുറഹ്‌മാന്‍ പരേറ്റ 155 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 514 വോട്ടാണ് മുജീബുറഹ്‌മാന്‍ നേടിയത്.എസ്.ഡി.പി.ഐ സ്ഥാനാർഥി വല്ലാഞ്ചിറ അബ്ദുല്ലത്തീഫ് 359 വോട്ടുകൾ നേടി രണ്ടാമതെത്തി. എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി തലാപ്പില്‍ സജീര്‍ 282 വോട്ടുകളും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.