Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightറഷീദിന്റെ പ്രാണൻ...

റഷീദിന്റെ പ്രാണൻ കാക്കാൻ നാട്ടുകാർ കൈകോർക്കുന്നു

text_fields
bookmark_border
റഷീദിന്റെ പ്രാണൻ കാക്കാൻ നാട്ടുകാർ കൈകോർക്കുന്നു
cancel
camera_alt

സി.​പി. റ​ഷീ​ദ്

താനൂർ: വൃക്കരോഗം കാരണം ജീവിതം വഴിമുട്ടിയ താനൂർ എടക്കടപ്പുറത്തെ ചൊക്കിടിന്‍റെപുരക്കൽ റഷീദിന് പുതുജീവനേകാൻ നാട്ടുകാർ ഒരുമിക്കുന്നു. 42 കാരനായ റഷീദിന് ഒരു വർഷത്തോളമായി ഡയാലിസിസ് ചെയ്തുവരികയാണ്. വൃക്ക മാറ്റിവെക്കണമെങ്കിൽ ഭീമമായ സംഖ്യ ചെലവ് വരും.

മത്സ്യ ബന്ധനം നടത്തിയിരുന്ന റഷീദ് ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയിലാണുള്ളത്. പിതാവിനെ നഷ്ടമായതിനെ തുടർന്ന് കുടുംബഭാരം മുഴുവൻ റഷീദിന്‍റെ ചുമലിലായിരുന്നു. ഇദ്ദേഹത്തിന് അസുഖം പിടിപ്പെട്ടതോടെ കുടുംബവും പട്ടിണിയിലാകുന്ന സ്ഥിതിയാണ്.

ഭാര്യയും രണ്ട് മക്കളുമുള്ള കൂട്ടുകുടുംബത്തിന്റെ നാഥനാണ് റഷീദ്. ചികിത്സക്ക് വക കണ്ടെത്താൻ കഴിയാതെ വീട്ടുകാർ ബുദ്ധിമുട്ടുകയാണ്. ആഴ്ചയിൽ മൂന്ന് തവണ ഡയാലിസിസ് നടത്തേണ്ടതുണ്ട്. ഇതിന് വലിയ തുകയാണ് ചെലവ് വരുന്നത്. കുടുംബത്തിന്‍റെ ദുരിതം മനസ്സിലാക്കിയ നാട്ടുകാർ സി.പി. റഷീദ് ചികിത്സ സഹായ കമ്മിറ്റിക്ക് രൂപം നൽകിയിരിക്കുകയാണ്.

സി.എം. കുഞ്ഞാവ ഹാജി പ്രസിഡന്‍റും സി.എം. ഷറഫുദ്ദീൻ സെക്രട്ടറിയും കെ.പി. ആബിദ് ട്രഷററുമായാണ് കമ്മിറ്റി പ്രവർത്തിക്കുന്നത്. പഞ്ചാബ് നാഷനൽ ബാങ്ക് താനൂർ ശാഖയിൽ ഭാര്യയുടെ പേരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.

റഷീദിന്‍റെ വൃക്ക മാറ്റിവെക്കാനും തുടർ ചികിത്സക്കും ഭാര്യ മുബീനയുടെ പേരിലുള്ള അക്കൗണ്ട് നമ്പറിലേക്ക് സഹായമെത്തിക്കണമെന്ന് സമിതി ഭാരവാഹികൾ അഭ്യർഥിച്ചു. അക്കൗണ്ട് നമ്പർ: 91 27000 1000 31628, പഞ്ചാബ് നാഷനൽ ബാങ്ക്. ഐ.എഫ്.എസ് കോഡ്: PUNB 0912700. ഗൂഗിൾ പേ: 994630 1907. വിവരങ്ങൾക്ക് 9846 585 969, 9037 113 112 നമ്പറുകളിൽ ബന്ധപ്പെടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rasheed
News Summary - Locals join hands to save Rasheed's life
Next Story