അന്ന് േപ്ലഗ് തടയാൻ, ഇന്ന് കോവിഡ് തടയാൻ; മലബാറിന് ലോക്ഡൗൺ പുത്തരിയല്ലേ...
text_fieldsമഞ്ചേരി: പകർച്ചവ്യാധി തടയാൻ ഒരുനൂറ്റാണ്ട് മുമ്പ് ലോക്ഡൗൺ ഏർപ്പെടുത്തിയ അപൂർവ രേഖ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മഞ്ചേരി തൃക്കലങ്ങോട് കരിക്കാട് പാലിശ്ശേരി മനയിലെ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ കൈയിലാണ് 121 വർഷം മുമ്പ്, 1900ൽ പ്ലേഗ് വ്യാപനം തടയാൻ അന്നത്തെ മലബാർ കലക്ടർക്കു വേണ്ടി എച്ച്.ബി. ജാക്സൺ ഇറക്കിയ ഉത്തരവിെൻറ പകർപ്പുള്ളത്. ഇതിന് പുറമെ പത്രപരസ്യവും നൽകിയിരുന്നു.
1900ലുണ്ടായ പ്ലേഗ് ലോകത്തെയാകെ വിറപ്പിക്കുകയും നിരവധി പേരുടെ ജീവനെടുക്കുകയും ചെയ്തിരുന്നു. ഇത് ഇന്ത്യയിലേക്കും വ്യാപിച്ചപ്പോഴാണ് ഗവർണർ മലബാറിൽ നിരോധനം പ്രഖ്യാപിച്ചത്. ''മലയാം ജില്ല പൊന്നാനി താലൂക്ക് ഗുരുവായൂരിൽ അടുത്ത് ഉണ്ടാകാൻ പോകുന്ന ഏകാദശി ഉത്സവത്തിനും ചന്തക്കും മൈസൂർ രാജ്യത്തുനിന്നും സേലം ജില്ലയിൽനിന്നും ആളുകളെ വരാൻ അനുവദിച്ചാൽ ഗുരുവായൂരിൽ പ്ലേഗ് ഭയം ഉണ്ടാകാൻ ഇടയുള്ളതാണെന്ന് ആലോചനാ സഭയിൽ ഗവർണർക്ക് ബോധ്യം വന്നിരിക്കുന്നു. 1897ലെ പകർച്ച രോഗ ആക്ട് പ്രകാരം തനിക്ക് ഏൽപിച്ചു തന്ന അധികാരം പ്രകാരം ഉത്സവത്തിനും ചന്തക്കും 1900 നവംബർ 16 മുതൽ ഡിസംബർ വരെ മേൽപറഞ്ഞ സ്ഥലങ്ങളിൽനിന്ന് ആളുകൾ വരുന്നത് നിരോധിച്ചിരിക്കുന്നു. പരസ്യത്തിന് വിരുദ്ധമായി ഉത്സവത്തിനോ ചന്തക്കോ വന്നാൽ മടക്കി അയക്കുന്നതാകുന്നു'' എന്നായിരുന്നു പരസ്യത്തിലെ വാചകങ്ങൾ. മനയിലെ അമൂല്യമായ ഒട്ടേറെ രേഖകൾ പുരാവസ്തു വകുപ്പ് പരിശോധിക്കുകയും ഇൗയിടെ ഡിജിറ്റൈസ് ചെയ്ത് സൂക്ഷിക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.