Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചൂ​ടാ​റാ​തെ...

ചൂ​ടാ​റാ​തെ പ്ര​ചാ​ര​ണം..

text_fields
bookmark_border
ചൂ​ടാ​റാ​തെ പ്ര​ചാ​ര​ണം..
cancel
camera_alt

എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​എ​സ്. ഹം​സ വ​ളാ​ഞ്ചേ​രി കെ.​ആ​ർ. ശ്രീ​നാ​രാ​യ​ണ കോ​ള​ജ് സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​എ​സ്. ഹം​സ വ​ളാ​ഞ്ചേ​രി​യി​ൽ

വ​ളാ​ഞ്ചേ​രി: പൊ​ന്നാ​നി പാ​ർ​ല​മെ​ന്റ് മ​ണ്ഡ​ലം എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​എ​സ്. ഹം​സ വ​ളാ​ഞ്ചേ​രി മേ​ഖ​ല​യി​ൽ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു. കെ.​ആ​ർ. ശ്രീ​നാ​രാ​യ​ണ കോ​ള​ജി​ലെ​ത്തി മാ​നേ​ജ്മെ​ന്റ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​ആ​ർ. ബാ​ല​നു​മാ​യും ജീ​വ​ന​ക്കാ​രു​മാ​യും സം​സാ​രി​ച്ചു. സി.​പി.​എം ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം വി.​പി. സ​ക്ക​റി​യ​യും സ്ഥാ​നാ​ർ​ഥി​യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

മ​ണ്ഡ​ല​ത്തി​ലെ പ്ര​മു​ഖ​രെ സ​ന്ദ​ര്‍ശി​ച്ച് അ​ബ്ദു​ല്‍ സ​ലാം

കൊ​ണ്ടോ​ട്ടി: ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി കൊ​ണ്ടോ​ട്ടി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പ്ര​മു​ഖ​രെ സ​ന്ദ​ര്‍ശി​ച്ച് എ​ന്‍.​ഡി.​എ സ്ഥാ​നാ​ർ​ഥി ഡോ. ​അ​ബ്ദു​ല്‍ സ​ലാം. കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ചൊ​വ്വാ​ഴ്ച പ്ര​ചാ​ര​ണം. സ്ഥാ​നാ​ര്‍ഥി കൊ​ണ്ടോ​ട്ടി​യി​ലെ ത​ക്കി​യാ​ക്ക​ലെ​ത്തി റ​ഹ്‌​മാ​ന്‍ ത​ങ്ങ​ളെ നേ​രി​ട്ട് ക​ണ്ട് ആ​ശീ​ര്‍വാ​ദം വാ​ങ്ങി.

മ​ല​പ്പു​റം ലോ​ക്‌​സ​ഭ മ​ണ്ഡ​ലം എ​ന്‍.​ഡി.​എ സ്ഥാ​നാ​ര്‍ഥി ഡോ. ​അ​ബ്ദു​ല്‍ സ​ലാം കൊ​ണ്ടോ​ട്ടി​യി​ലെ ത​ക്കി​യാ​ക്ക​ലെ​ത്തി റ​ഹ്‌​മാ​ന്‍ ത​ങ്ങ​ളെ കാ​ണു​ന്നു

ഇ​ന്ത്യ​ന്‍ പീ​പ്പി​ള്‍ ഫോ​ര്‍ തി​യ​റ്റ​ര്‍ അ​സോ​സി​യേ​ഷ​ന്‍ (ഇ​റ്റ) സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​പി. അ​ഹ​മ്മ​ദി​നെ​യും സ​ന്ദ​ര്‍ശി​ച്ചു. സ​ല​ഫി സ​ര്‍വ​ക​ലാ​ശാ​ല, ഐ​ക്ക​ര​പ്പ​ടി​യി​ലെ ഭാ​ര​ത് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലെ​ത്തി​യ അ​ബ്ദു​ല്‍ സ​ലാം വി​ദ്യാ​ര്‍ഥി​ക​ളോ​ട് സം​വ​ദി​ച്ചു. ജ​ന​ങ്ങ​ളെ നേ​രി​ല്‍ക്ക​ണ്ട് വോ​ട്ട​ഭ്യ​ര്‍ഥി​ച്ചു.

ആ​ന​ക​ച്ചേ​രി മൂ​സ​ഹാ​ജി, അ​നി​ത ഡോ​ക്ട​ര്‍, ബാ​ല​കൃ​ഷ്ണ​ന്‍, ഹ​വീ​ല്‍ദാ​ര്‍ കി​ഷോ​ര്‍ലാ​ല്‍ എ​ന്നി​വ​രു​മാ​യി ഡോ. ​സ​ലാം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. മൂ​ത്തേ​ട​ത്ത് ക്ഷേ​ത്ര സ​ന്ദ​ർ​ശ​ന​ത്തോ​ടെ​യാ​യി​രു​ന്നു പ​ര്യ​ട​ന​ത്തി​ന്റെ സ​മാ​പ​നം.

പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ല​ത്തി​ൽ വോ​ട്ട​ർ​മാ​രെ നേ​രി​ൽ​ക്ക​ണ്ട് വ​സീ​ഫ്

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ല​ത്തി​ൽ വോ​ട്ട​ർ​മാ​രെ നേ​രി​ൽ​ക്ക​ണ്ട് മ​ല​പ്പു​റം മ​ണ്ഡ​ലം ലോ​ക്സ​ഭ സ്ഥാ​നാ​ർ​ഥി വി. ​വ​സീ​ഫി​ന്റെ തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം. രാ​വി​ലെ ഏ​ഴു മു​ത​ൽ സ്ഥാ​നാ​ർ​ഥി ഏ​ലം​കു​ളം പ​ഞ്ചാ​യ​ത്തി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. പ​ത്തി​ന് പു​ലാ​മ​ന്തോ​ൾ പ​ഞ്ചാ​യ​ത്തി​ലെ പാ​ല​നാ​ട്, ചെ​മ്മ​ല​മു​ക്ക് എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ വോ​ട്ട​ർ​മാ​രെ ക​ണ്ട് സം​സാ​രി​ച്ചു. ഉ​ച്ച​ക്കു​ശേ​ഷം ക​രു​വ​മ്പ​ലം പ​ഞ്ചാ​യ​ത്തി​ലെ​ത്തി. അ​ൽ​ശി​ഫ ഹോ​സ്പി​റ്റ​ൽ, മൗ​ലാ​ന ഹോ​സ്പി​റ്റ​ൽ, രാ​മ​ദാ​സ് ഹോ​സ്പി​റ്റ​ൽ, ഇ.​എം.​എ​സ് ന​ഴ്സി​ങ് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ചു. വൈ​കു​ന്നേ​രം 4.30ന് ​പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സാ​യ് സ്നേ​ഹ​തീ​രം ട്രൈ​ബ​ൽ ഹോ​സ്റ്റ​ൽ സ​ന്ദ​ർ​ശി​ച്ച് അ​ന്തേ​വാ​സി​ക​ളാ​യ കു​ട്ടി​ക​ളോ​ടൊ​പ്പം സ​മ​യം ചി​ല​വി​ട്ടു. ഏ​ലം​കു​ളം മാ​ട്ടാ​യ​ക്കു​ന്ന് ക്ഷേ​ത്രോ​ത്സ​വ​ത്തി​ലു​മെ​ത്തി വോ​ട്ട് തേ​ടി.

മ​ല​പ്പു​റം മ​ണ്ഡ​ലം ഇ​ട​തു സ്ഥാ​നാ​ർ​ഥി വി. ​വ​സീ​ഫ് ഏ​ലം​കു​ളം മാ​ട്ടാ​യ​ക്കു​ന്ന് ക്ഷേ​ത്രോ​ത്സ​വ​ത്തി​ൽ വോ​ട്ട് തേ​ടു​ന്നു

സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം വി. ​ര​മേ​ശ​ൻ, ലി​ന്റോ ജോ​സ​ഫ് എം.​എ​ൽ.​എ, രാ​ജേ​ഷ്, ഡി.​വൈ.​എ​ഫ്.​ഐ ജി​ല്ല സെ​ക്ര​ട്ട​റി കെ. ​ശ്യാം​പ്ര​സാ​ദ് എ​ന്നി​വ​ർ പ​ര്യ​ട​ന​ത്തി​ൽ സ്ഥാ​നാ​ർ​ഥി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election CampaignMalappuramLok Sabha Elections 2024
News Summary - Lok-Sabha-Election-Campaign-Malappuram
Next Story