ചരക്കുലോറി വീടിന് മുകളിലേക്ക് മറിഞ്ഞു
text_fieldsപുലാമന്തോൾ: തേങ്ങയുമായി വന്ന ചരക്കുലോറി റോഡരികിലെ വീടിന് മുകളിലേക്ക് മറിഞ്ഞു. ഞായറാഴ്ച വൈകീട്ട് ഏഴിന് ചീരട്ടാമലയിലാണ് സംഭവം. തമിഴ്നാട്ടിൽനിന്ന് ചരക്കുമായി ചീരട്ടാമലയിലെ വെളിച്ചെണ്ണ കമ്പനിയിലേക്ക് വന്ന ലോറിയാണ് മലറോഡിൽ പച്ചക്കറി കച്ചവടം നടത്തുന്ന പട്ടുകുത്ത് ഷരീഫിന്റെ ഇരുനില വീടിന് മുകളിലേക്ക് മറിഞ്ഞത്. ഭീമ് തകർന്നു വീണതോടെ വീടിന്റെ സിറ്റൗട്ടിൽ ഇരിക്കുകയായിരുന്ന ഷരീഫിന്റെ മാതാവിന് തലക്ക് നിസ്സാര പരിക്കേറ്റു.
ചീരട്ടാമല കോട്ടപ്പറമ്പിൽ പ്രവർത്തിക്കുന്ന എണ്ണയുൽപാദന കമ്പനിയിൽനിന്ന് തമിഴ്നാട്ടിലെ കാലിത്തീറ്റ കമ്പനിയിലേക്ക് കൊപ്രയുമായി പോവുകയായിരുന്നു ലോറി. ക്രഷറിനു സമീപം കുത്തനെയുള്ള ഇറക്കത്തിലെ വളവിൽ എതിരെ വന്ന കാറിന് പോകാൻ വഴി നൽകവെ നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതിക്കാൽ തകർത്ത് വീട്ടുമുറ്റത്തേക്ക് മറിയുകയായിരുന്നു.
ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പരിക്കേറ്റ വയോധികയെ ആശുപത്രിയിലെത്തിച്ച് പ്രാധമിക ശുശ്രുഷ നൽകി. ഈ വീട്ട് മുറ്റത്തേക്ക് ലോറി മറിയുന്നത് രണ്ടാം തവണയാണ്. വീഴ്ചയിൽ ലോറിയുടെ ഒരു ഭാഗവും വീടിന്റെ ഭാഗങ്ങൾക്കും കേടുപാടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.